ചികിത്സ കഴിഞ്ഞ് ഉടൻ മടങ്ങുമെന്ന് പരീകർ
text_fieldsപനാജി: ചികിത്സ കഴിഞ്ഞ് യു.എസിൽ നിന്നും അടുത്ത ഏതാനും ആഴ്ചകൾക്കകം മടങ്ങിയെത്തുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീകറിെൻറ വിഡിയോ സന്ദേശം. ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ പെങ്കടുക്കുന്ന പാർട്ടി യോഗത്തിൽ പരീക്കറുടെ സന്ദേശം പ്രദർശിപ്പിച്ചു.
പാൻക്രിയാസ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട അസുഖത്തിനുള്ള ചികിത്സക്കായി മാർച്ച് ആദ്യവാരം മുതൽ യു.എസിലെ ആശുപത്രിയിൽ കഴിയുകയാണ് പരീകർ. നേരത്തേ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. പരീക്കറുടെ അസാന്നിധ്യത്തിൽ ഗോവയിൽ ‘മുഴുസമയ’ മുഖ്യമന്ത്രിയെ നിയോഗിക്കണമെന്ന് കോൺഗ്രസ് ആവശ്യമുന്നയിച്ചിരുന്നു. ഇപ്പോൾ മൂന്നംഗ ഉപദേശക സമിതിയാണ് സർക്കാറിെൻറ ദൈനംദിന കാര്യങ്ങൾ നോക്കുന്നത്.
