Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒപ്പം നിന്ന്...

ഒപ്പം നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ തട്ടിമാറ്റി മനോഹർലാൽ ഖട്ടർ

text_fields
bookmark_border
khattar-angry
cancel

കർണാൽ: ചടങ്ങിനിടെ ഒപ്പം നിന്ന്​ സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ ദേഷ്യത്തോടെ തട്ടിമാറ്റി ഹരിയാന മുഖ്യമന്ത ്രി മനോഹർലാൽ ഖട്ടർ. ഹരിയാനയി​െല കർണാലിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ രോഷ​പ്രകടനം. സംഭവത്തി ​​​​െൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു.

മനോഹർ ലാൽ ഖട്ടർ ആളുകൾക്കിടയി​ലൂടെ ചടങ്ങ്​ നടക്കുന്നിടത്തേക്ക്​ നടന്നു വരുമ്പോൾ യുവാവ്​ അടുത്തെത്തി അദ്ദേഹത്തി​​​​െൻറ കാൽ തൊട്ട്​ വന്ദിച്ച ശേഷം ത​​​​െൻറ ഫോണിൽ ഖട്ടറിനൊപ്പമുള്ള സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഉടനെ ഖട്ടർ യുവാവി​​​​െൻറ കൈ ദേഷ്യത്തോടെ തട്ടി മാറ്റിക്കൊണ്ട്​ മാറിനിൽക്കാൻ ആവശ്യപ്പെടുന്നതും തുടർന്ന്​ യുവാവ്​ ആൾക്കൂട്ടത്തിനുള്ളിലൂടെ നടന്ന്​ മറയുന്നതും ദൃശ്യത്തിൽ കാണാം. സംഭവത്തിന്​ ശേഷം പുഞ്ചിരിച്ചുകൊണ്ട്​ മുഖ്യമന്ത്രി ജനങ്ങൾക്ക്​ നേരെ പുഷ്​പങ്ങൾ വാരിയെറിഞ്ഞ​ുകൊണ്ട്​ മുന്നോട്ട്​ നടക്കുന്നതും ദൃശ്യത്തിലുണ്ട്​.

ആദ്യമായല്ല മനോഹർ ലാൽ ഖട്ടർ രോഷ പ്രകടനം നടത്തുന്നത്​. കഴിഞ്ഞ ഫെബ്രുവരിയിൽ ത​​​​െൻറ അടുത്ത്​ പരാതി ബോധിപ്പിക്കാനെത്തിയ വൃദ്ധ ദമ്പതികൾക്കു നേരെ ഖട്ടർ രോഷാകുലനാവുന്നതി​​​​െൻറ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selfiemanohar lal khattarmalayalam newsindia newskhattar angrypushes
News Summary - Manohar lal khattar pushes aside a man with angry who tries to take a selfie with him -india news
Next Story