Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാന: മനോഹർ ലാൽ...

ഹരിയാന: മനോഹർ ലാൽ ഖട്ടാർ ബി.ജെ.പി നിയമസഭാ കക്ഷി നേതാവ്

text_fields
bookmark_border
Manohar-Lal-Khattar
cancel

ചണ്ഡീഗഢ്: ഹരിയാനയിൽ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി മനോഹർ ലാൽ ഖട്ടാറിനെ തെരഞ്ഞെടുത്തു. രാവിലെ ചേർന്ന പാർട്ടി എ ം.എൽ.എമാരുടെ യോഗമാണ് ഖട്ടാറിനെ തെരഞ്ഞെടുത്തത്. ഇന്ന് ഗവർണറെ കാണുന്ന ഖട്ടാർ സർക്കാർ രൂപീകരിക്കുന്നതിന് അവകാശവ ാദം ഉന്നയിച്ചുള്ള കത്തും എം.എൽ.എമാരുടെ പിന്തുണ കത്തും കൈമാറും. നാളെ ഉച്ചക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനാണ് തീരുമാനം.

തെരഞ്ഞെടുപ്പിൽ ബി.ജെ.പി തിരിച്ചടി നേരിട്ടെങ്കിലും ജെ.ജെ.പിയുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് ഖട്ടാർ വീണ്ടും അധികാരത്തിലേറുന്നത്. ബി.ജെ.പി സർക്കാറിനെ പിന്തുണക്കുന്ന ജെ.ജെ.പി നേതാവ് ദുശ്യന്ത് ചൗതാലക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രിസ്ഥാനങ്ങളുമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുള്ളത്.

വിമതരായി മത്സരിച്ച അഞ്ച് സ്വതന്ത്രർ ബി.ജെ.പിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഇന്നലെ കത്ത് നൽകിയിരുന്നു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 40 സീറ്റുകളാണ് നേടിയത്. 90 അംഗ സഭയിൽ ഭൂരിപക്ഷം നേടാൻ ആറ് സീറ്റുകളാണ് ബി.ജെ.പിക്ക് വേണ്ടിയിരുന്നത്. 10 സീറ്റുകൾ നേടിയ ജെ.ജെ.പിയും സ്വതന്ത്രന്മാരും പിന്തുണച്ചതോടെ ബി.ജെ.പി സർക്കാറിന് ഭാവിയിൽ ഭീഷണി നേരിടേണ്ടി വരില്ല. കോൺഗ്രസിന് 31 സീറ്റാണ് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manohar lal khattarmalayalam newsindia newsharyana bjp
News Summary - Manohar Lal Khattar has been elected BJP's legislative party leader -India News
Next Story