Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാതന്ത്ര്യദിനത്തില്‍...

സ്വാതന്ത്ര്യദിനത്തില്‍ ദേശിയഗാനം പാടി വെബ്​സൈറ്റിൽ ഇടണം; പുതിയ 'ടാസ്​കു'മായി പ്രധാനമന്ത്രി

text_fields
bookmark_border
Mann Ki Baat PM Modi urges people to sing national anthem
cancel

പാത്രം മുട്ടുക, ദീപം തെളിക്കുക തുടങ്ങിയ മുൻകാല നിർദേശങ്ങൾക്ക്​ സമാനമായി പുതിയ 'ടാസ്​കു'മായി പ്രധാനമന്ത്രി നരേന്ദ്രമോദി. ത​െൻറ മൻ കി ബാതിലാണ്​ പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്​. സ്വാതന്ത്ര്യദിനത്തില്‍ രാജ്യനിവാസികളോട് ദേശീയഗാനം ആലപിക്കാനാണ്​ മോദി അഭ്യർഥിച്ചത്​. സ്വാതന്ത്ര്യദിനത്തില്‍ പരമാവധി ഇന്ത്യക്കാരെ ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പൗരന്മാർക്ക് തങ്ങൾ ദേശീയഗാനം ആലപിക്കുന്ന വീഡിയോ Rashtragaan.in .എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ടോക്യോ ഒളിമ്പിക്​സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് ആശംസകൾ നേർന്നാണ് പ്രധാനമന്ത്രി ത​െൻറ സംസാരം തുടങ്ങിയത്. മൻ കി ബാത്ത് പരിപാടിക്ക് മികച്ച പ്രതികരണമാണ് യുവാക്കളുൾപ്പെടെയുള്ളവരിൽ നിന്നും ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. 'ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ കൊറോണ വൈറസ് നമ്മുക്കിടയിലുണ്ടെന്ന കാര്യം നാം മറക്കരുത്' - അദ്ദേഹം പറഞ്ഞു.

ത​േൻറയും അമ്മയുടേയും മാതൃക പിന്തുടർന്ന്​ എല്ലാവരും കോവിഡ്​ വാക്​സിൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തിട്ടുണ്ട്​. നൂറ്​ വയസിനോടടുക്കുന്ന ത​െൻറ അമ്മയും വാക്​സിൻ എടുത്തു. വാക്​സിനെതിരായി ചിലർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMann Ki Baatnational anthemsinging
Next Story