Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകറൻസി രഹിത ഇടപാടിന്​...

കറൻസി രഹിത ഇടപാടിന്​ പാരിതോഷികം പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി

text_fields
bookmark_border
കറൻസി രഹിത ഇടപാടിന്​ പാരിതോഷികം പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: കറൻസി രഹിത ഇടപാടിനും മൊബൈൽ ബാങ്കിനും പാരിതോഷികം പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലാണ്​ മോദി ഇക്കാര്യം പറഞ്ഞത്​. കറൻസി  ഇടപാട്​ നടത്തുന്ന വ്യവസായികൾക്ക് ​ആദായ നികുതിയിൽ നിന്ന്​ ഇളവ്​ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലക്കി ഗ്രാഹക്​ യോജന, ഡിജി ധൻ വ്യാപാർ എന്നിങ്ങനെ രണ്ട് ​പദ്ധതികളാണ് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി  പ്രഖ്യാപിക്കുന്നത്​​. 50 രൂപക്കും 3000 രൂപക്കും ഇടയിൽ പണമിടപാട്​ നടത്തുന്ന പാവപ്പെട്ടവർക്കാണ്​ ഇതി​​െൻറ ഗുണം ലഭിക്കുക. നൂറ്​ ദിന പരിപാടിയെ അടിസ്​ഥാനമാക്കി 15000 പേർക്ക്​ 1000 രൂപവെച്ചാണ്​ ലഭിക്കുക. അംബേദ്​കർ ജൻമ ദിനമായ ഏപ്രിൽ 14ന്​ നടത്തുന്ന ലക്കി ഗ്രാഹെക്​ സീകീം ബമ്പർ നറുക്കെടുപ്പിലുടെയും സമ്മാനങ്ങൾ ലഭിക്കുമെന്നും മോദി പറഞ്ഞു.

ജനങ്ങളുടെ കഠിനാധ്വാന ഫലമായി ലോക തലത്തിൽ ഇന്ത്യയുടെ വളർച്ചാ സൂചിക ഉയർന്നുകൊണ്ടിരിക്കുന്നു. ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ​ ക്രിക്കറ്റ്​ ടീമിനെയും ജൂനിയർ ഹോക്കിയിൽ വിജയിച്ച യുവ കളിക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തെ അഴിമതി ഇല്ലാതാക്കാനാണ്​ ഞാൻ ശ്രമിക്കുന്നത്​. കള്ളപ്പണക്കാർ തട്ടിപ്പു നടത്തുകയാണ്​. ​നോട്ട്​ വിഷയത്തിൽ സഭ ബഹളത്തിൽ മുങ്ങിയതിനെ അപലപിക്കുന്നതായും പാർലമ​െൻറിൽ ബിനാമി പ്രോപ്പർട്ടി ബില്ല്​ കൊണ്ടുവരുമെന്നും  മോദി പറഞ്ഞു.

ക്രിസ്​മസ്​ ആശംസ നേർന്ന്​ പ്രഭാഷണം ആരംഭിച്ച മോദി നോട്ട്​ നിരോധനത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ ക്ഷമിച്ചതിന്​ ജനങ്ങളോട്​ നന്ദി പറയുന്നതായി അറിയിക്കുകയും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിക്ക്​ ജൻമദിനാശംസ നേരുകയും ചെയ്​തു.

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mann Ki Baa
News Summary - On Mann Ki Baat, PM Modi Announces Rewards
Next Story