Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ന്ത്യ​യെ​ന്ന ആ​ശ​യം...

ഇ​ന്ത്യ​യെ​ന്ന ആ​ശ​യം നി​ല​നി​ൽ​ക്കാ​ൻ ശ​ബ്​​ദം ഉ​യ​രണം –മൻമോഹൻ

text_fields
bookmark_border
manmohan-sing
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്​​മീ​ർ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​ത്​​ക​ണ്​​ഠ പ്ര​ക​ടി​പ്പി​ച്ച്​ മു​ൻ​പ്ര​ധാ​ന​മ​ന ്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്. ഇ​ന്ത്യ​യെ​ന്ന ആ​ശ​യം ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കാ​ൻ ശ​ബ്​​ദം ഉ​യ​ർ​ന്നു വ​രേ​ണ്ട​ തു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 370ാം വ​കു​പ്പി​ലെ ജ​മ്മു-​ക​ശ്​​മീ​രി​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​ യ​തി​നോ​ട്​ മ​ൻേ​മാ​ഹ​ൻ സി​ങ്​ ഇ​താ​ദ്യ​മാ​യാ​ണ്​ പ്ര​തി​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള​വ​ർ ജ​ മ്മു-​ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ലെ സ​ർ​ക്കാ​ർ തീ​രു​മാ​നം ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല. അ​വ​രു​ടെ ശ​ബ്​​ദം ബ​ന്ധ​പ്പെ​ട്ട​വ​ർ കേ​ൾ​ക്കേ​ണ്ട​തു​ണ്ട്.

മു​ൻ​കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ്​​പാ​ൽ റെ​ഡ്​​ഡി അ​നു​സ്​​മ​ര​ണ ച​ട​ങ്ങി​നെ​ത്തി​യ മ​ൻ​മോ​ഹ​ൻ സി​ങ്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ ച​ട​ങ്ങി​ൽ മ​ൻ​േ​മാ​ഹ​ൻ സി​ങ്​ പ​റ​ഞ്ഞു. ക​റു​ത്ത ശ​ക്​​​തി​​ക​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ ശ​രി​യാ​യി ചി​ന്തി​ക്കു​ന്ന​വ​രു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി.​പി.​െ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ണി​ശ​ങ്ക​ർ അ​യ്യ​ർ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.
അതിനിടെ രാ​ജ​സ്ഥാ​നി​ൽ​നി​ന്ന്​ ഒ​ഴി​വു​വ​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക്​ ​മ​ൻ​മോ​ഹ​ൻ സി​ങ്​ പ​ത്രി​ക ന​ൽ​കി.


രാജ്യസഭ ഉപതെരഞ്ഞെടുപ്പ്​: മൻമോഹൻ സിങ്​ നാമനിർദേശ പത്രിക സമർപ്പിച്ചു
ജയ്​പൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്​ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ്​ അദ്ദേഹം തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്​. സംസ്ഥാന തലസ്ഥാനമായ ജയ്​പൂരിലെത്തിയാണ്​ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്​. ചൊവ്വാഴ്​ച വിമാനത്താവളത്തിലെത്തിയ മൻമോഹനെ രാജസ്ഥാൻ ഉപ​മുഖ്യമന്ത്രി സചിൻ പൈലറ്റും സംസ്ഥാന കോൺഗ്രസ്​ അധ്യക്ഷനും ചേർന്ന്​ സ്വീകരിച്ചു.

രാജസ്ഥാൻ​ നിയമസഭയിൽ കോൺഗ്രസിന്​ ഭൂരിപക്ഷമുള്ളതിനാൽ മൻമോഹൻെറ ജയമുറപ്പാണ്​. നിലവിൽ 100 എം.എൽ.എമാരാണ്​ കോൺഗ്രസിന്​ രാജസ്ഥാനിലുള്ളത്​​. ഇത്​ കൂടാതെ 12 സ്വതന്ത്ര എം.എൽ.എമാരുടെയും ആറ്​ ബി.എസ്​.പി എം.എൽ.എമാരുടെയും പിന്തുണ കോൺഗ്രസിനാണ്​.

ബി.ജെ.പി ഇതുവരെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 200 അംഗ നിയമസഭയിൽ 73 അംഗങ്ങളുടെ പിന്തുണയാണ്​ ബി.ജെ.പിക്ക്​ ഉള്ളത്​. ബി.ജെ.പി എം.പി മദൻ ലാൽ ​സയ്​നിയുടെ മരണത്തെ തുടർന്നാണ്​ രാജസ്ഥാനിൽ രാജ്യസഭയിലേക്ക്​ ഉപതെരഞ്ഞെടുപ്പ്​ വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singmalayalam newsindia newsRajyasabha elections
News Summary - Manmohan Singh Files Nomination For Rajya Sabha From Rajasthan-India news
Next Story