Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ അസാധുവാക്കൽ...

നോട്ട്​ അസാധുവാക്കൽ ഏറ്റവും വലിയ അഴിമതി; മോദി​ പുറത്തേക്കുള്ള വഴിയിൽ -മൻമോഹൻ സിങ്​

text_fields
bookmark_border
manmohan-singh
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിന്​ പുറത്തേക്കുള്ള വഴിയിലാണെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​. കഴിഞ്ഞ അഞ്ചുവർഷം രാജ്യത്തെ യുവാക്കളും തൊഴിലാളികളും കർഷകരും വ്യാപാരികളും ജനാധിപത്യസ്​ഥാപനങ്ങളും ആപദ്​ഘട്ടത്തിലൂടെയാണ്​ കടന്നുപോയത്​. മോദി തരംഗം രാജ്യത്തില്ലെന്നും​ കേന്ദ്ര സർക്കാറിനെ പുറത്താക്കാൻ ജനങ്ങൾ നിശ്ചയിച്ചുകഴിഞ്ഞുവെന്നും പി.ടി.​െഎ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ മൻമോഹൻ പറഞ്ഞു. അസഹിഷ്​ണുതയുടെ അൾത്താരയിൽ സ്വന്തം രാഷ്​ട്രീയ നിലനിൽപ്​ മാത്രമായിരുന്നു ഇത്രയുംകാലം അവരുടെ ലക്ഷ്യം. അഴിമതിയുടെ ദുർഗന്ധം സങ്കൽപാതീതമായ ഉയരത്തിലെത്തി. നോട്ട്​ അസാധുവാക്കൽ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയുടെ പാകിസ്​താൻ നയം പാളിച്ചകളുടേതായിരുന്നു. ക്ഷണിക്കാതെ അദ്ദേഹം അവിടേക്ക്​ പോയി. പത്താൻകോട്ട്​ ആക്രമണമുണ്ടായപ്പോൾ തെമ്മാടികളായ ​െഎ.എസ്​.​െഎയെ ഇന്ത്യയിലേക്ക്​ അന്വേഷണത്തിന്​ ക്ഷണിച്ചു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക്​ നീങ്ങുകയാണ്. അതിന്​ കാരണം ഇപ്പോഴത്തെ ഭരണമാണ്​. എന്നും കേൾക്കുന്ന വാചാടോപം ജനത്തെ മടുപ്പിക്കുന്നു. പതിവ്​ മുഖംമിനുക്കലിനും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ നടത്തുന്ന സ്വയംപുകഴ്​ത്തലുകൾക്കുമെതിരെ ശക്തമായ അടിയൊഴുക്കുണ്ടാകും. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന്​ അടിയന്തര കാബിനറ്റ്​ സുരക്ഷാസമിതി യോഗത്തിൽ പ​െങ്കടു​ക്കേണ്ടതിനു പകരം പ്രധാനമന്ത്രി ആ സമയത്ത്​ ജിം കോർബറ്റ്​ നാഷനൽ പാർക്കിൽ ഷൂട്ടിങ്ങിലായിരുന്നു​​വെന്നാണ്​​ വാർത്ത വന്നത്​. പുൽവാമയിലെ സുരക്ഷാവീഴ്​ച ഭീകരവാദത്തിനെതിരായ നടപടികളിൽ സർക്കാർ പൂർണപരാജയമാണെന്ന്​ വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജമ്മു-കശ്​മീരിലെ ഭീകരാക്രമണങ്ങളിൽ 176 ശതമാനം വർധനയുണ്ടായി. പാകിസ്​താ​​െൻറ വെടിനിർത്തൽ ലംഘനങ്ങൾ 1000 ശതമാനവും വർധിച്ചു. വെറുപ്പി​​െൻറ രാഷ​​്ട്രീയം ബി.ജെ.പിയുടെ മറ്റൊരു പേരായി. അഞ്ചുവർഷത്തെ മോദിഭരണം സങ്കടകരമായ കഥയാണ്. ‘അച്ഛാ ദിൻ’ വാഗ്​ദാനം ചെയ്​ത്​ അധികാരത്തിലേറിയ അവർ അഞ്ചുവർഷം കൊണ്ട്​ ഇന്ത്യയുടെ ഭാവി അങ്ങേയറ്റം അപകടത്തിലാക്കി. ഒരാൾക്ക്​ മാത്രമായി 130 കോടി ജനങ്ങളുടെ ആശയാഭിലാഷങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന്​ രാഷ്​ട്രപതി ഭരണം നല്ലതാണോയെന്ന ചോദ്യത്തിന്​ മറുപടിയായി മൻമോഹൻ പറഞ്ഞു. വിദേശനയത്തി​​െൻറ കാര്യത്തിൽ ദേശീയ താൽപര്യം മുൻനിർത്തിയാണ്​ എല്ലാ തീരുമാനങ്ങളും ഇതുവരെ ഉണ്ടായിട്ടുള്ളത്​. ഒരു വ്യക്തിയുടെ പ്രതിച്ഛായ നിർമാണത്തിന്​ അത്​ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും മോദിയെ പരാമർശിച്ച്​ മൻമോഹൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimanmohan singh
News Summary - Manmohan Singh against modi-india news
Next Story