മൻമോഹന് പാക് ബന്ധം; മോദി മാപ്പു പറയണമെന്ന ആവശ്യവുമായി കോൺഗ്രസ് പാർലമെൻറിൽ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ വ്യാജ ആരോപണമുന്നയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാർലമെൻറിെൻറ ഇരുസഭകളും സ്തംഭിപ്പിച്ചു. രാജ്യസഭയിലും ലോക്സഭയിലും വിഷയം ഉന്നയിച്ച് പ്രതിപക്ഷം സർക്കാറിനെ പ്രതിരോധത്തിലാക്കി.
രാജ്യസഭയിൽ ചോദ്യോത്തരവേള തുടങ്ങുംമുമ്പ് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് വിഷയമുന്നയിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിൽ മൻമോഹൻ സിങ്ങിെൻറ അന്തസ്സ് ഇടിക്കുകയും രാജ്യത്തോടുള്ള വിധേയത്വം ചോദ്യം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി സഭയിൽ കാര്യം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് നടുത്തളത്തിലിറങ്ങി കോൺഗ്രസ് അംഗങ്ങൾ സഭ സ്തംഭിപ്പിക്കുകയായിരുന്നു.
നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിലും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പിന്നീട് ഇറങ്ങിപ്പോക്കും നടത്തി. സർക്കാർ പ്രതിരോധത്തിലായതോടെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു രമ്യമായ പരിഹാരമുണ്ടാക്കാൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മാപ്പു പറയണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന സഭാനേതാവ് കൂടിയായ ധനമന്ത്രി അരുൺ ജെയ്റ്റ്ലി, രമ്യമായ പരിഹാരം ഉണ്ടാക്കുമെന്ന് സഭക്ക് ഉറപ്പുനൽകി. തുടർന്ന് സഭാ സ്തംഭനം ഒഴിവാക്കാൻ വൈകീട്ട് ജെയ്റ്റ്ലി, ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ പ്രശ്നപരിഹാരമായെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
