Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ബി.ജെ.പിയിലേക്കെന്ന്; നി​ഷേ​ധി​ച്ച് ഓ​ഫി​സ്

text_fields
bookmark_border
കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ബി.ജെ.പിയിലേക്കെന്ന്; നി​ഷേ​ധി​ച്ച് ഓ​ഫി​സ്
cancel

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് നേ​താ​വും എം.​പി​യു​മാ​യ മ​നീ​ഷ് തി​വാ​രി​യും ബി.​​ജെ.​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം. അ​ദ്ദേ​ഹം ബി.​ജെ.​പി വൃ​ത്ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്നും പാ​ര്‍ട്ടി​യി​ല്‍ ചേ​ര്‍ന്ന് താ​മ​ര ചി​ഹ്ന​ത്തി​ല്‍ ലു​ധി​യാ​ന ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് ജ​ന​വി​ധി തേ​ടു​മെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് മ​നീ​ഷ് തി​വാ​രി​യും പാ​ർ​ട്ടി വി​ടു​മെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ, വാ​ർ​ത്ത തെ​റ്റാ​ണെ​ന്നും മ​നീ​ഷ് തി​വാ​രി അ​ദ്ദേ​ഹ​ത്തി​ന്റെ മ​ണ്ഡ​ല​ത്തി​ലു​ണ്ടെ​ന്നും അ​വി​ട​ത്തെ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ഫി​സ് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

കമൽനാഥിന്റെ വിശ്വസ്തരായ ആറ് എം.എൽ.എമാരും ഡൽഹിയിൽ

രജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനൊപ്പം വിശ്വസ്തരായ ആറ് കോൺഗ്രസ് എം.എൽ.എമാരും ഞായറാഴ്ച ഡൽഹിയിലെത്തി. ഇവരിൽ മൂന്ന്പേർ കമൽനാഥിന്റെ കോട്ടയായ ചിന്ദ്വാരയിൽ നിന്നുള്ളവരാണ്. കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടെങ്കിലും ഇവർ ഫോൺകാളിന് മറുപടി നൽകുന്നില്ലെന്നാണ് വിവരം. എം.എൽ.എമാർക്കൊപ്പം മുൻ സംസ്ഥാന മന്ത്രിയുമായ ലഖൻ ഘൻഗോറിയയും ഡൽഹിയിലെത്തി.

നിയമസഭ തോൽവിയെത്തുടർന്ന് സംസ്ഥാന അധ്യക്ഷപദവി സ്ഥാനത്തുനിന്ന് കമൽനാഥിനെ മാറ്റിയതിൽ അദ്ദേഹത്തിന് മാനസിക പ്രയാസമുണ്ടാക്കിയതായി കമൽനാഥിന്റെ വിശ്വസ്തനായ ദീപക് സക്‌സേന പറഞ്ഞു. കമൽനാഥ് എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും ദീപക് വ്യക്തമാക്കി. കമൽ നാഥിന്റെ മറ്റൊരു വിശ്വസ്തനായ മുൻമന്ത്രി വിക്രം വർമ എക്‌സ് പ്രഫൈലിൽ ജയ് ശ്രീറാം എന്ന് കുറിച്ചു.

മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ ഏക എം.പിയായ കമൽനാഥിന്റെ മകൻ നകുൽനാഥ് സമൂഹ മാധ്യമങ്ങളിലെ മേൽവിലാസത്തിൽനിന്ന് കോൺഗ്രസിന്‍റെ പേര് നീക്കിയതോടെയാണ് പിതാവും മകനും ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം ശക്തമായത്.

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി വിളിച്ച രണ്ടുദിവസത്തെ നേതൃസമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് കമൽനാഥും സംഘവും ഡൽഹിയിലെത്തിയിട്ടുള്ളത്.

കമൽനാഥ് പാർട്ടിയുടെ നെടുംതൂണാണെന്നും ബി.ജെ.പിയിലേക്ക് പോകില്ലെന്നും കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് പറഞ്ഞു. ഇന്ദിരയുടെ മൂന്നാമത്തെ മകൻ ബി.ജെ.പിയിലേക്ക് ചേരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിതു പട്യാര കഴിഞ്ഞദിവസം ചോദിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manish Tewari in talks with BJP after Kamal Nath rumours
Next Story