Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയ കേസിൽ മനീഷ് സിസോദിയയെ ഇന്ന് ചോദ്യം ചെയ്യും; സി.ബി.ഐ ആസ്ഥാനത്തിന് പുറത്ത് 144

text_fields
bookmark_border
Liquor Policy Case Manish Sisodia More Time CBI
cancel

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള സി.ബി.ഐ ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിക്കുന്നത്.

അതേസമയം, ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തിന് പുറത്ത് ഒത്തുചേരലുകൾ വിലക്കിക്കൊണ്ട് സി.ബി.ഐ ഉത്തരവിറക്കി. എ.എ.പി നേതാക്കളുടെ പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പ്രദേശത്ത് 144 ഏർപ്പെടുത്തിയത്. സിസോദിയയുടെ ഔദ്യോഗിക വസതിക്ക് പുറത്തും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ലക്ഷക്കണക്കിന് ജനങ്ങളുടെ സ്നേഹവും പ്രാർഥനയും തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. "ഏതാനും മാസങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നാലും എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ ഭഗത് സിങ്ങിന്‍റെ അനുയായിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റിയത് രാജ്യത്തിന് വേണ്ടിയാണ്. ഇത്തരം തെറ്റായ ആരോപണങ്ങളുടെ മേൽ ജയിലിൽ പോകേണ്ടി വരുന്നത് ചെറിയ കാര്യമാണ്"- സിസോദിയ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി.ബി.ഐ അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഡൽഹി ധനമന്ത്രി കൂടിയായ അദ്ദേഹം ബജറ്റ് നടക്കാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manish Sisodia Liquor Policy Case: Gatherings Banned Outside CBI Office
Next Story