Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയ അഴിമതി: സിസോദിയയുടെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

text_fields
bookmark_border
മദ്യനയ അഴിമതി: സിസോദിയയുടെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി
cancel
camera_alt

 മനീഷ് സിസോദിയ, കെ.കവിത

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ.കവിത എന്നിവരുടെ കസ്റ്റഡി കാലാവധി ജൂലൈ 25 വരെ നീട്ടി. നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. റൗസ് അവന്യൂ കോടതിയിലെ ജഡ്ജി കാവേജി ബജ്വയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2023 ഫെബ്രുവരി മുതൽ മനീഷ് സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളും നിലവിൽ ജയിലിലാണ്. ലൈസൻസ് നൽകാനായി ചിലരിൽനിന്ന് മുതിർന്ന എ.എ.പി നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും, ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കേസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Excise Scam Case: Manish Sisodia, K Kavitha's Judicial Custody Extended
Next Story