Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിപ്പൂരിൽ മധ്യവയസ്കയെ വെടിവെച്ചുകൊന്നു; മുഖം വികൃതമാക്കി
text_fieldsbookmark_border
മണിപ്പൂർ: സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ മധ്യവയസ്കയെ വെടിവെച്ചുകൊന്നു. നാഗ സ്ത്രീയായ മാരിം ലൂസിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മുഖം വികൃതമാക്കിയിട്ടുണ്ട്.
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിലാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. രണ്ടാം തവണയാണ് ഇത്തരത്തിലുളള സംഭവം ഇംഫാലിൽ നടക്കുന്നത്. പ്രതികൾക്കായി സമീപ പ്രദേശങ്ങളിലും വീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മെയ് മൂന്നിന് മണിപ്പൂരിൽ കലാപം തുടങ്ങിയതു മുതൽ 150ഓളം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Next Story

