Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ യോഗ ദിനം...

മണിപ്പൂരിൽ യോഗ ദിനം ബഹിഷ്‍കരിച്ച് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
മണിപ്പൂരിൽ യോഗ ദിനം ബഹിഷ്‍കരിച്ച് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: അ​ന്ത​ർ​ദേ​ശീ​യ യോ​ഗ ദി​നം ബ​ഹി​ഷ്‍ക​രി​ച്ച് മ​ണി​പ്പൂ​രി​ലെ പ്ര​ക്ഷോ​ഭ​ക​ർ തെ​രു​വി​ലി​റ​ങ്ങി. വം​ശീ​യ ക​ലാ​പ​ത്തി​ൽ മൗ​നം തു​ട​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ചു. തീ​രു​മാ​നി​ച്ചു​റ​ച്ച മൗ​ന​മാ​ണ് മോ​ദി​യു​ടേ​​തെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​ക്ഷോ​ഭ​ക​ർ കോ​ലം ക​ത്തി​ച്ച​ത്.

തൗ​ബ​ൽ ജി​ല്ല​യി​ലെ തീ​ബ​ൽ മേ​ള ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ലോ​ക​ത്തോ​ട് സ​മാ​ധാ​ന​ത്തി​ന്റെ​യും സൗ​ഹാ​ർ​ദ​ത്തി​ന്റെ​യും സ​ന്ദേ​ശം പ്ര​ബോ​ധ​നം ചെ​യ്യു​ന്ന പ്ര​ധാ​ന​മ​​ന്ത്രി മ​ണി​പ്പൂ​രി​ൽ 49 ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ലാ​പ​ത്തി​നു​നേ​രെ മു​ഖം തി​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ‘തൗ​ബ​ൽ അ​പു​ൻ​ബ ലു​ബ്’​സം​ഘ​ത്തി​ന്റെ പ്ര​തി​നി​ധി റി​സോ​റി​യോ ഇ​ക്റോം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നൂ​റി​ലേ​റെ മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും നി​ര​വ​ധി പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തു. അ​യ്യാ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ ക​ത്തി​ച്ചു.

50,000ത്തി​ല​ധി​കം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി. എ​ന്നി​ട്ടും ഒ​രു ട്വീ​റ്റ് പോ​ലും ചെ​യ്യാ​ത്ത പ്ര​ധാ​ന​മ​ന്ത്രി മ​ണി​പ്പൂ​രി​നെ അ​വ​ഗ​ണി​ച്ച​താ​യി റി​സോ​റി​യോ കു​റ്റ​പ്പെ​ടു​ത്തി. ‘മ​ൻ കീ ​ബാ​തി’​ൽ പ്ര​ധാ​ന​മ​ന്ത്രി മ​ണി​പ്പൂ​ർ ക​ലാ​പം പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തെ​രു​വി​ലി​റ​ങ്ങി​യ​വ​ർ റേ​ഡി​യോ​ക​ൾ​ക്ക് തീ​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurInternational Yoga Day Narendra Modi
News Summary - Manipur violence: Protesters boycott International Yoga Day, burn effigies of PM Modi
Next Story