നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ‘ഹോംലി’ ക്വാറൻറീൻ ഒരുക്കി മണിപ്പൂരി ഗ്രാമം
text_fieldsസേനാപതി: രാജ്യത്തിനകത്തും പുറത്തുമായി കുടുങ്ങിക്കിടക്കുന്ന സ്വന്തം സംസ്ഥാനത്തെ ജനങ്ങളെ തിരികെയെത്തിക്കാൻ പല സർക്കാറുകളും വിമുഖത കാണിക്കുന്ന സാഹചര്യമാണിപ്പോൾ. രോഗവ്യാപനം കൂടുമെന്നതും ക്വാറൻറീൻ സൗകര്യം കുറവായതിനാലുമാണിത്. എന്നാൽ ക്വാറൻറീൻ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാതൃകയാവുകയാണ് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂർ.
നാട്ടിൽ തിരികെയെത്തുന്നവർക്ക് ക്വാറൻറീനിൽ കഴിയാൻ മുളകൊണ്ട് നിർമിച്ച 80 കുടിലുകൾ തയാറാക്കിയിരിക്കുകയാണ് മണിപ്പൂരിലെ തുങ്ഗ്ജോയ് വില്ലേജ് കൗൺസിൽ. സേനാപതി ജില്ലയിൽ നാഗാലൻഡിെൻറ അതിർത്തി പ്രദേശത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമമായ പൗമായിലാണ് മുളകൊണ്ടുള്ള ക്വാറൻറീൻ കേന്ദ്രങ്ങൾ പണികഴിപ്പിച്ചത്.
ഓരോ കുടിലിലും കിടക്ക, ശുചിമുറി, ഗ്യാസ് ടേബ്ൾ, വൈദ്യുതി കണക്ഷൻ, വെള്ളം, മൊബൈൽ ചാർജിങ് സോക്കറ്റ് തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമടങ്ങിയ ‘ഹൈടെക്’ കുടിലാണ് ഇവർ തയാറാക്കിയത്. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും തുൻജോയ് വില്ലേജ് അതോറിറ്റിയുടെ ഉദ്യമത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
My salute ,Tungjoy Village Authority have set up 80 huts for quarantine of their villagers who are going to come from outside the state. Each hut is fitted with a bed, separate toilet, gas table, electricity with charging socket. Water supply is provided at various locations. pic.twitter.com/lRCDFvzlIQ
— N.Biren Singh (@NBirenSingh) May 12, 2020
സർക്കാറിൽ നിന്നും യാതൊരു സാമ്പത്തിക സഹായവും സ്വീകരിക്കാതെ ഗ്രാമീണർ സ്വപ്രയത്നത്താൽ കുടിലുകൾ കെട്ടിപ്പൊക്കുകയായിരുന്നു. ക്വാറൻറീനിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ കുടിലിലെത്തിക്കുെമന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.
#Northeast shows the way.
— Dr Jitendra Singh (@DrJitendraSingh) May 12, 2020
Kudos #Manipur and CM Sh @NBirenSingh .
Tungjoy Village Authority have set up 80 huts for Quarantine for their villagers who are going to come from outside the State.Each hut fitted with bed,separate toilet,gas table,water supply and charging socket. pic.twitter.com/oReVSitRrj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
