Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാംഘട്ട...

രണ്ടാംഘട്ട തെരഞ്ഞെടുപ്പിനൊരുങ്ങവെ മണിപ്പൂരിൽ സ്ഫോടന പരമ്പര

text_fields
bookmark_border
security personnal officers at imphal
cancel
camera_alt

ഇംഫാലിലെ സുരക്ഷാ ഉദ്യോഗസ്ഥർ

ഇം​ഫാ​ൽ: ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മണിപ്പൂരിൽ സ്ഫോടന പരമ്പര. കാങ്‌പോക്‌പിയിലാണ് ഇടത്തരം തീവ്രതയുള്ള മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായത്. സപർമെയ്നക്കടുത്തും ഇം​ഫാലിലും നാഗാലാൻഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതക്കരികിലുമാണ് സ്ഫോടനമുണ്ടായത്. കാങ്‌പോക്‌പിയിലെ പാലത്തിന് കേടുപാടുണ്ടായി.

പുലർച്ചെ 1.15നാണ് കാങ്‌പോക്‌പിയിലെ സപർമെയ്നക്ക് സമീപം സ്ഫോടനമുണ്ടായതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവ സ്ഥലവും സമീപ പ്രദേശങ്ങളും സുരക്ഷാസേന അടച്ചു. പാലങ്ങളിൽ ശക്തമായ പരിശോധനകളേർപ്പെടുത്തി.

ഏപ്രിൽ 11ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് സമയത്തും മണിപ്പൂരിലെ ചില ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോളിങ്ങ് ബൂത്തിന് നേരെയും അക്രമികൾ വെടിയുതിർത്തിരുന്നു. ചില ഭാഗങ്ങളിൽ ഇ.വി.എമ്മുകൾ നശിപ്പിച്ചതായും ബലപ്രയോഗവും ഭീഷണിപ്പെടുത്തലുകളും ഉണ്ടായതായും ആരോപണമുയർന്നിരുന്നു. ഇംഫാൽ ഈസ്റ്റിൽ വെടിവെപ്പിൽ വൃദ്ധന് പരിക്കേറ്റിരുന്നു. മ​ണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷമുണ്ടായ 11 ബൂത്തുകളിൽ എപ്രിൽ 22ന് റീ പോളിങ് നടന്നിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurBlastLok Sabha Elections 2024
News Summary - Manipur: Three blasts damage bridge in Kangpokpi days before phase 2 of Lok Sabha polls
Next Story