Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മാർഗ...

കോവിഡ്​ മാർഗ നിർദേശത്തെ അടിസ്ഥാനമാക്കി മണിപ്പൂർ വിദ്യാർഥിയുടെ മൊബൈൽ ഗെയിം

text_fields
bookmark_border
കോവിഡ്​ മാർഗ നിർദേശത്തെ അടിസ്ഥാനമാക്കി മണിപ്പൂർ വിദ്യാർഥിയുടെ മൊബൈൽ ഗെയിം
cancel

ഇംഫാൽ(മണിപ്പൂർ): കൊറോണ മഹാമാരിക്കാലത്ത്​ മെബൈൽ ഗെയിം വികസിപ്പിച്ച്​ മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള വിദ്യാർഥി. ബാൽദീപ്​ നിങ്​തൗജാൻ എന്ന ഒമ്പതാം ക്ലാസുകാരനാണ്​ ഗെയിം നിർമിച്ചത്​. കോവിഡ്​ മാർഗ നിർദേശങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മൊബൈൽ ഗെയിമിന്​ 'കൊറോബോയ്'​ എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​.

ഗെയിം ആൻഡ്രോയ്​ഡ്​ ഉപയോക്താക്കൾക്ക്​ ഗൂഗ്​ൾ പ്ലേ സ്​​റ്റോറിൽ ലഭ്യമാണ്​. 'ഇന്ത്യയിൽ (മണിപ്പൂർ) നിന്നുള്ള ഒറ്റപ്പെട്ടു പോയ ഒരു ആൺകുട്ടിക്ക്​ വീട്ടിലേക്ക്​ പോകണം. പരമ്പരാഗത മണിപ്പൂരി വസ്​ത്രവും മാസ്​കുമാണ്​​ വേഷം. അവൻ അവ​െൻറ ലക്ഷ്യത്തിലേക്ക്​ ഓടും​. യാത്രക്കിടെ അവൻ പോയിൻറുകൾ നേടും. പൊലീസ്​ പിടികൂടുകയാണെങ്കിൽ 5000 പോയിൻറുകൾ കുറയും.' -പ്ലേ സ്​റ്റോറിൽ ഗെയിമിനെ കുറിച്ചുള്ള വിവരണത്തിൽ പറയുന്നു.

ഒരു എത്തിക്കൽ ഹാക്കർ ആവാനാണ് താൻ ​ആഗ്രഹിക്കുന്നതെന്നും​ നിർമിത ബുദ്ധിയെക്കുറിച്ചും മറ്റ്​ സാ​ങ്കേതിക വിദ്യയെ കുറിച്ചുമെല്ലാം കൂടുതൽ പഠിക്കണമെന്നുമാണ്​ ബാൽദീപ്​ നിങ്​തൗജാൻ പറയുന്നത്​. കോവിഡിനെ കുറിച്ച്​ ഒരു ഗെയിം നിർമിക്കാൻ അമ്മാവനാണ്​ നിർദേശിച്ചത്​. അങ്ങനെ അതിൽ താൽപര്യം വന്നു. കഴിഞ്ഞ ആഴ്​ചയിലാണ്​ ഗെയിമി​െൻറ ജോലി പൂർത്തിയായത്​. അത്​ പുറത്തു വിട്ടത്​ വെള്ളിയാഴ്​ചയാണെന്നും വിദ്യാർഥി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile gameCovid indiaCoroboiManipur student
News Summary - Manipur student develops mobile game 'Coroboi' amid COVID19 pandemic
Next Story