Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂർ ലൈംഗികാതിക്രമം; കേസ് പരിഗണിക്കുന്നതിന് മുമ്പ് അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സി.ബി.ഐയോട് സുപ്രീംകോടതി

text_fields
bookmark_border
supreme court of India
cancel

ന്യൂഡൽഹി: മണിപ്പൂരിൽ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത യുവതികളുടെ മൊഴി കേസ് പരിഗണിക്കുന്നതിന് മുമ്പ് രേഖപ്പെടുത്തരുതെന്ന് സി.ബി.ഐക്ക് സുപ്രീംകോടതി നിർദേശം നൽകി. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്. അതുവരെ മൊഴിയെടുക്കരുതെന്നാണ് നിർദേശം നൽകിയത്.

നഗ്നരാക്കി നടത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് അതിജീവിതകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് ഇവരുടെ മൊഴി രേഖപ്പെടുത്താൻ സി.ബി.ഐ നീക്കം തുടങ്ങിയത്. ഇന്ന് രാവിലെ അഭിഭാഷകൻ നിസാം പാഷ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്ന്, രണ്ട് മണിക്ക് കേസ് പരിഗണിക്കുന്നത് വരെ കാത്തിരിക്കാൻ സോളിസിറ്റർ ജനറലിന് ചീഫ് ജസ്റ്റിസ് നിർദേശം നൽകി. നല്ല ഉദ്ദേശ്യത്തിലാണ് സി.ബി.ഐ മൊഴിയെടുക്കാനെത്തുന്നത് എന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.

സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും അതിജീവിതകൾ ഹരജിയിൽ ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമ സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഹരജികളാണ് അതിജീവിതമാർ സമർപ്പിച്ചിരിക്കുന്നത്. തങ്ങളെ പൊതുസമൂഹം തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹരജികളിൽ ആവശ്യപ്പെടുന്നു.

മു​മ്പൊ​രി​ക്ക​ലു​മു​ണ്ടാ​കാ​ത്ത തോ​തി​ലു​ള്ള വ്യ​വ​സ്ഥാ​പി​ത​മാ​യ രീ​തി​യി​ലു​ള്ള അ​ക്ര​മ​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​ണ് മ​ണി​പ്പൂ​രി​ൽ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് ഇന്നലെ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടിരുന്നു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് ക​ടു​ത്ത ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച സു​പ്രീം​കോ​ട​തി ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​ങ്ങ​ളു​മാ​യി വ​രാ​ൻ ഇ​രു സ​ർ​ക്കാ​റു​ക​ൾ​ക്കും ​വേ​ണ്ടി ​സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​​​യോ​ട് ആ​വ​ശ്യ​പ്പെടുകയും ചെയ്തിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manipur Sexual Violence: Supreme Court Asks CBI To Refrain From Recording Statements
Next Story