Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂര്‍ സംഘർഷം;...

മണിപ്പൂര്‍ സംഘർഷം; അന്വേഷണ പാനലിന്‍റെ തലവനായി മുൻ സുപ്രീംകോടതി ജഡ്ജിയെ നിയമിച്ചു

text_fields
bookmark_border
മണിപ്പൂര്‍ സംഘർഷം; അന്വേഷണ പാനലിന്‍റെ തലവനായി മുൻ സുപ്രീംകോടതി ജഡ്ജിയെ നിയമിച്ചു
cancel

ന്യൂഡൽഹി: മണിപ്പൂർ സംഘർഷം അന്വേഷിക്കുന്ന പാനലിന്‍റെ തലവനായി മുൻ സുപ്രീം കോടതി ജഡ്ജ് ബൽബീർ സിങ് ചൗഹാനെ നിയമിച്ചു. ഗുവാഹത്തി ഹൈകോടതി ജസ്റ്റിസ് അജയ് ലാംബ രാജി വെച്ചതിനെ തുടർന്നാണ് പുതിയ നിയമനം. മാർച്ച് 1 മുതലാണ് ചൗഹാൻ ചുമതലയേൽക്കുക.

2023 ജൂൺ 4നാണ് ജസ്റ്റിസ് അജയ് ലാംബയെ അധ്യക്ഷനാക്കി കേന്ദ്രം അന്വേഷണ കമീഷൻ രൂപീകരിച്ചത്. മണിപ്പൂരിലെ വംശീയ അതിക്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളും അതിനു പിന്നിലെ വസ്തുതകളും കമീഷൻ അന്വേഷിച്ചു വരികയാണ്. അക്രമങ്ങളും സംഘർഷവും തടയുന്നതിന് ഭരണകൂടം എടുത്ത നടപടികളുടെ അപര്യാപ്തതയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

മെയ് 3ന് ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് പിന്നാലെയാണ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി സമുദായത്തിലുള്ളവർ ഷെഡ്യൂൾഡ് ട്രൈബ് പദവി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മാർച്ച്. സംഘർഷത്തിൽ 260ലധികം പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme Court JudgeIndia NewsLatest NewsManipur riots
News Summary - Manipur riots inquiry panel new head
Next Story