Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂർ കലാപം:...

മണിപ്പൂർ കലാപം: കുക്കി-സോ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒമ്പത് നാഗ എം.എൽ.എമാർ അമിത് ഷാക്ക് കത്തയച്ചു

text_fields
bookmark_border
മണിപ്പൂർ കലാപം: കുക്കി-സോ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒമ്പത് നാഗ എം.എൽ.എമാർ അമിത് ഷാക്ക് കത്തയച്ചു
cancel

ഇംഫാൽ: മണിപ്പൂരിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനായി കുക്കി-സോ നേതാക്കൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒമ്പത് നാഗ എം.എൽ.എമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. കുക്കി-സോ സമൂഹത്തിൽ നിന്നുള്ള ഡെപ്യൂട്ടി മുഖ്യമന്ത്രി നെംച കിപ്ജന്റെ പങ്കാളിത്തത്തെക്കുറിച്ചും കത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നാഗ സിവിലിയന്മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടാണ് ഡെപ്യൂട്ടി മുഖ്യമന്ത്രി ലോസി ഡിഖോയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി ആഭ്യന്തരമന്ത്രിയെ കാണുന്നത്.

കഴിഞ്ഞ മെയ് മാസം മുതൽ മണിപ്പൂരിലുണ്ടായ വംശീയ കലാപങ്ങൾ വലിയ തോതിലുള്ള ജീവഹാനിക്കും സമുദായിക അകൽച്ചക്കും കാരണമായിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റെടുത്ത ശേഷവും സ്ഥിതിഗതികൾ പൂർണമായി ശാന്തമായിട്ടില്ലെന്നതിന്റെ സൂചനയാണ് നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ പുതിയ ഏറ്റുമുട്ടലുകൾ. നാഗ വിഭാഗത്തിൽപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് നിലവിലെ സംഘർഷങ്ങൾക്ക് പ്രധാന കാരണം. ഇതിന് പിന്നിൽ കുക്കി തീവ്രവാദ സംഘടനകളാണെന്നും, പ്രത്യേകിച്ചും ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ ഭർത്താവായ താംബോയ് കിപ്ജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നുമാണ് എം.എൽ.എമാരുടെ പ്രധാന ആരോപണം.

കേന്ദ്ര സർക്കാരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാറിലേർപ്പെട്ടിട്ടുള്ള കുക്കി തീവ്രവാദ സംഘടനകൾ ഈ കരാറിന്റെ വ്യവസ്ഥകൾ നിരന്തരം ലംഘിക്കുകയാണെന്നും നാഗ എം.എൽ.എമാർ കുറ്റപ്പെടുത്തി. സമാധാന പ്രക്രിയയുടെ ഭാഗമായി പ്രവർത്തിക്കേണ്ട ഭരണാധികാരികളിൽ നിന്നുതന്നെ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ലഭിക്കുന്നത് ജനങ്ങൾക്ക് അംഗീകരിക്കാനാവില്ല. അതിനാൽ സായുധ സംഘങ്ങളുമായുള്ള ഈ കരാർ ഉടൻ റദ്ദാക്കണമെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ ഭർത്താവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. അല്ലാത്തപക്ഷം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പും എം.എൽ.എമാർ നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurAmit ShahManipuri NagasKukiManipur ethnic violence
News Summary - Manipur: 9 Naga MLAs write to home minister Shah, seek action against Kuki-Zo leaders
Next Story