Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോ​വ, മ​ണി​പ്പൂ​ർ...

ഗോ​വ, മ​ണി​പ്പൂ​ർ പ്ര​ശ്​​ന​ത്തി​ൽ ലോ​ക്​​സ​ഭ​യി​ൽ ഇ​റ​ങ്ങി​പ്പോ​ക്ക്​

text_fields
bookmark_border
ഗോ​വ, മ​ണി​പ്പൂ​ർ പ്ര​ശ്​​ന​ത്തി​ൽ ലോ​ക്​​സ​ഭ​യി​ൽ ഇ​റ​ങ്ങി​പ്പോ​ക്ക്​
cancel


ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ലും മ​ണി​പ്പൂ​രി​ലും ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​നെ മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ക്കാ​ത്ത വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി ലോ​ക്​​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. വി​ഷ​യ​ത്തി​ന്മേ​ൽ കോ​ൺ​ഗ്ര​സ്​ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ചു. സ്​​പീ​ക്ക​റു​ടെ സ​മീ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കോ​ൺ​ഗ്ര​സ്​, എ​ൻ.​സി.​പി, രാ​ഷ്​​ട്രീ​യ ജ​ന​താ​ദ​ൾ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി.

ജ​നാ​ധി​പ​ത്യം ക​ശാ​പ്പ്​ ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന്​ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച കോ​ൺ​ഗ്ര​സി​​െൻറ സ​ഭാ​നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി. വി​ഷ​യം ശൂ​ന്യ​വേ​ള​യി​ൽ ഉ​ന്ന​യി​ക്കാ​മെ​ന്ന്​ സ്​​പീ​ക്ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ​ ചോ​ദ്യോ​ത്ത​ര വേ​ള ക​ഴി​ഞ്ഞ​പ്പോ​ൾ ശൂ​ന്യ​വേ​ള ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നാ​ണ്​ സ്​​പീ​ക്ക​ർ അം​ഗ​ങ്ങ​ളെ അ​റി​യി​ച്ച​ത്​. ഇ​തോ​ടെ​യാ​ണ്​ ‘സ്വേ​ച്ഛാ​ധി​പ​ത്യ’​ത്തി​നെ​തി​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ത്​. ഗോ​വ​യി​ലും മ​ണി​പ്പൂ​രി​ലും പ​ണ​ത്തി​​െൻറ ശ​ക്​​തി​കൊ​ണ്ട്​ ജ​നാ​ധി​പ​ത്യ​ത്തെ ത​രം​താ​ഴ്​​ത്തു​ക​യാ​ണ്​ ബി.​ജെ.​പി ചെ​യ്യു​ന്ന​തെ​ന്ന്​​ കോ​ൺ​ഗ്ര​സ്​ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മ​െൻറി​നു പു​റ​ത്ത്​ വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മൂ​ന്നി​ട​ത്തും കോ​ൺ​ഗ്ര​സാ​ണ്​ വി​ജ​യി​ച്ച​ത്​. എ​ന്നാ​ൽ പ​ണ​ത്തി​​​െൻറ ശ​ക്​​തി​കൊ​ണ്ട്​ ര​ണ്ട്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലും ജ​ന​വി​ധി​യെ അ​വ​മ​തി​ക്കു​ക​യാ​ണ്​. മ​നോ​ഹ​ർ പ​രീ​ക​റെ മു​ഖ്യ​മ​ന്ത്രി​യാ​യി ഗ​വ​ർ​ണ​ർ ‘നി​യ​മി​ച്ച​തു’​വ​ഴി സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തു ത​ന്നെ വി​ഷ​മ​ക​ര​മാ​യി.

പ്ര​തി​പ​ക്ഷ​മെ​ന്ന നി​ല​യി​ൽ ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ടം കോ​ൺ​ഗ്ര​സ്​ തു​ട​രും. ബി.​ജെ.​പി​യു​ടെ ആ​ശ​യ​ങ്ങ​ളോ​ട്​ കോ​ൺ​ഗ്ര​സ്​ പോ​രാ​ടും. കോ​ൺ​ഗ്ര​സ്​ ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ​ത്താ​ണ്​. ഒാ​രോ​രു​ത്ത​ർ​ക്കും ക​യ​റ്റി​റ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​വും. യു.​പി​യി​ൽ അ​ൽ​പം പി​ന്നോ​ട്ടു​പോ​യി. അ​ത്​ അം​ഗീ​ക​രി​ക്കു​ന്നു ^രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. രാ​ഹു​ലി​​​െൻറ ആ​രോ​പ​ണം മ​ന്ത്രി​മാ​രാ​യ രാ​ജ്​​നാ​ഥ്​ സി​ങ്​, അ​രു​ൺ ജെ​യ്​​റ്റ്​​ലി എ​ന്നി​വ​ർ ത​ള്ളി. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സു​മാ​യി ടെ​ലി​ഫോ​ണി​ൽ​പോ​ലും കൂ​ടി​യാ​ലോ​ച​ന​ക്ക്​ ത​യാ​റാ​കാ​തെ ര​ണ്ടാം ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്ക്​ ഗോ​വ​യി​ലും മ​ണി​പ്പൂ​രി​ലും സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ആ​ദ്യാ​വ​സ​രം ന​ൽ​കി​യ സം​സ്​​ഥാ​ന ഗ​വ​ർ​ണ​ർ​മാ​ർ ഭ​ര​ണ​ഘ​ട​ന മ​ര്യാ​ദ പാ​ലി​ച്ചി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ അ​ഭി​ഷേ​ക്​ സി​ങ്​​വി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​വി​ധി അ​ട്ടി​മ​റി​ക്കു​ന്ന​താ​ണ്​ ഗോ​വ​യി​ലെ​യും മ​ണി​പ്പൂ​രി​ലെ​യും കാ​ഴ്​​ച.

ഗോ​വ​യി​ൽ മു​ഖ്യ​മ​ന്ത്രി​യും ആ​റു മ​ന്ത്രി​മാ​രും തോ​റ്റു​പോ​യി​ട്ടും വോ​െ​ട്ട​ണ്ണ​ൽ ന​ട​ന്ന്​ 24 മ​ണി​ക്കൂ​റി​ന​കം ബി.​ജെ.​പി നേ​താ​വ്​ മ​നോ​ഹ​ർ പ​രീ​ക​റെ മു​ഖ്യ​മ​ന്ത്രി​യാ​യി ‘നി​യ​മി​ക്കു​ക’​യാ​ണ്​ ഗ​വ​ർ​ണ​ർ ചെ​യ്​​ത​ത്​. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​നം ന​ട​ത്താ​ൻ ഗ​വ​ർ​ണ​ർ​ക്ക്​ അ​ധി​കാ​ര​മി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വ​ലി​യ പി​ഴ​വു​ക​ളു​ണ്ട്​. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യോ ചു​രു​ങ്ങി​യ​പ​ക്ഷം കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​ സ​ർ​ക്കാ​രി​യ, പൂ​ഞ്ചി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്​. പ​രീ​ക​റെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട്​ തേ​ടാ​ൻ 15 ദി​വ​സ സാ​വ​കാ​ശം ന​ൽ​കി​യ ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. വി​ശ്വാ​സ​വോ​​െ​ട്ട​ടു​പ്പി​ൽ മ​നോ​ഹ​ർ പ​രീ​ക​ർ പ​രാ​ജ​യ​പ്പെ​ടും. മ​ണി​പ്പൂ​രി​ൽ പി​ന്നാ​മ്പു​റ നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഭൂ​രി​പ​ക്ഷം സ​മാ​ഹ​രി​ക്കാ​ൻ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ൾ എം.​എ​ൽ.​എ​മാ​ർ​ക്കു നേ​രെ ബി.​​ജെ.​പി പ്ര​യോ​ഗി​ക്കു​ക​യാ​​െന്നെും അ​ഭി​ഷേ​ക്​ സി​ങ്​​വി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurgoa
News Summary - manipur issue
Next Story