Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ചത് രാജ്യത്തെ ഏറ്റവും ‘മികച്ച’ പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്

text_fields
bookmark_border
Manipur Protest
cancel

ഇംഫാൽ: മണിപ്പൂരിൽ രണ്ടു സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച് ലൈംഗികാതിക്രമം നടത്തിയ ഞെട്ടിക്കുന്ന സംഭവം അരങ്ങേറങിയത് രാജ്യത്തെ ഏറ്റവും ‘മികച്ച’തെന്ന് കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്. ഓപ്പൺ സോഴ്‌സ് സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് വിശകലനം ചെയ്താണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഓരോ വർഷവും നിരവധി കാര്യങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തിയാണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന പൊലീസ് സ്റ്റേഷനുകളെ കേന്ദ്ര സർക്കാർ തിരഞ്ഞെടുക്കുന്നത്. സ്ത്രീകൾക്കും, ദുർബല വിഭാഗങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ നടപടി തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ഇത്തരത്തിൽ 2020ൽ മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടത് നോങ്‌പോക്ക് സെക്‌മായി സ്റ്റേഷനാണ്. ഈ സ്റ്റേഷന് ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലെയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര സംഭവം ഉണ്ടായത്.

കുക്കി വിഭാഗക്കാരായ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് ലൈംഗികാതിക്രമം നടത്തിയ സംഭവം നടന്നത് മേയ് നാലിനാണെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ അഭാവത്താലാണെന്നാണ് മണിപ്പൂർ പൊലീസിന്റെ വിശദീകരണം. വിഷയത്തിൽ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്വമേധയാ ഇടപെടുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മണിപ്പൂർ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manipur horrific incident took place barely 1 km from India's best police station
Next Story