മണിപ്പൂരിൽ ബോംബാക്രമണം; രണ്ടു െെസനികർ കൊല്ലപ്പെട്ടു
text_fieldsഇംഫാൽ: മണിപ്പൂരിലെ ടെങ്നൗപാൽ ജില്ലയിൽ തീവ്രവാദികൾ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ ടെറിേട്ടാറിയൽ സേനയിലെ രണ്ടു ജവാന്മാർ കൊല്ലപ്പെട്ടു. രണ്ടു െെസനികർക്ക് പരിക്കേറ്റു. ഇവരെ ലെയ്മാേകാങ്ങിലെ ൈസനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
കാേങാകോപി ജില്ലക്കാരനായ ജവാൻ അർജുൻ ബരൻ, സേനാപതി ജില്ലക്കാരനായ നായിക് വരേസോ എന്നിവരാണ് കൊല്ലെപ്പട്ടത്. സുബേദാർ മൈചന്ദ്ര, ജവാൻ ഗോവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 5.50ന് െഎ.ഇ.ഡി ഉപയോഗിച്ചാണ് സ്േഫാടനം നടത്തിയത്. ഏഷ്യൻ ഹൈവേ ഒന്നിലെ തടസ്സങ്ങൾ തീർക്കുന്ന ജോലിയിലേർപ്പെട്ട ജവാന്മാർക്കുനേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.
