Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂർ ജനത സ്വയം...

മണിപ്പൂർ ജനത സ്വയം ഉണരണം –ഇറോംശർമിള

text_fields
bookmark_border
മണിപ്പൂർ ജനത സ്വയം ഉണരണം –ഇറോംശർമിള
cancel

പാലക്കാട്​: മണിപ്പൂർ ജനത സ്വയം ഉണരേണ്ടിയിരിക്കുന്നുവെന്ന്​ ഇറോശർമിള.  മണിപ്പൂരിൽ ബി.ജെ.പി നേടിയത്​ കയ്യൂക്കി​​െൻറയും പണക്കൊഴുപ്പി​​െൻറയും വിജയമാണെന്നും ഇറോംശർമിള പറഞ്ഞു. കേരളത്തിലേക്കുള്ള യാത്രയിൽ രാവിലെ ആറരയോടെ കോയമ്പത്തൂരിൽ വിമാനമിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ.

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയത്തെ തുടർന്ന്​ ഒരു മാസം​ കേരളത്തിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. രാഷ്​ട്രീയം ഉപേക്ഷിക്കുകയാണെന്നും അവർ പ്രഖ്യാപിച്ചിരുന്നു.

കേരളത്തിൽ അട്ടപ്പാടിയിലായിരിക്കും താമസം.  പൂർണ വിശ്രമമാണ്​ ഉദ്ദേശിക്കുന്നത്​. ത​​െൻറ ചില സുഹൃത്തുക്കൾ അട്ടപ്പാടിയിലുണ്ടെന്നും ഇറോം പറഞ്ഞു.  മണിപ്പൂരിനോടൊപ്പം താനും ഉണർന്ന്​ എണീക്കേണ്ടിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

16 വർഷത്തിനിടെ ഒരു തവണ ഡൽഹിയിൽ പോയതല്ല​െത മണിപ്പൂരിന്​ പുറത്തേക്ക് ​ഇറോമി​​െൻറ ആദ്യയാത്രയാണ്​ കേരളത്തിലേക്ക്​. രാവിലെ അട്ടപ്പാടിയിലെ സുഹൃത്തുക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയുംനേതൃത്വത്തിൽ ഇറോംശർമിളക്ക്​ സ്വീകരണമൊരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irom Sharmilamanippure
News Summary - manippoor poeple will awaken - irom sharmila
Next Story