Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Manipal Institute of Technology campus
cancel
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ കോവിഡ്​; മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി കാമ്പസ്​ കണ്ടെയ്​ൻമെന്‍റ്​ സോണാക്കി

text_fields
bookmark_border

ബംഗളൂരു: മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി കാമ്പസിലെ വിദ്യാർഥികൾക്ക്​ കൂട്ടത്തോടെ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ കാമ്പസ്​ കണ്ടെയ്​​ൻമെന്‍റ്​ സോണായി പ്രഖ്യാപിച്ചു. കർണാടക ഉഡുപ്പി ജില്ല ഭരണകൂടത്തി​േന്‍റതാണ്​ നടപടി.

മാർച്ച്​ 11 മുതൽ 16 വരെ 59 കേസുകളാണ്​ റിപ്പോർട്ട്​ ​െചയ്​തത്​. ഇതിൽ മാർച്ച്​ 15 വരെ 17 കേസുകളും മാർച്ച്​ 16ന്​ 25 കേസുകളും റിപ്പോർട്ട്​ ​െചയ്യുകയായിരുന്നു. രണ്ടാഴ്ചത്തേക്ക്​ കാമ്പസ്​ ഹോസ്റ്റലിൽനിന്ന്​ പുറത്തുപോകുന്നതും മറ്റുള്ളവർക്ക്​ ഹോസ്റ്റലിലേക്ക്​ പ്രവേശനവും നിയന്ത്രിച്ചു.

കാമ്പസിലെ വിദ്യാർഥികളെയാണ്​ ആദ്യ ഘട്ട പരിശോധനക്ക്​ വിധേയമാക്കിയത്​. രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ തിയറി ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കാനും ലബോറട്ടറി, പ്രാക്​ടിക്കൽ ക്ലാസുകൾ മാറ്റിവെക്കാനും എം.ഐ.ടി അധികൃതർ തീരുമാനിച്ചു.

കർണാടകയിൽ 24 മണിക്കൂറിനിടെ 1275 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. നാലുമരണവും സ്​ഥിരീകരിച്ചിരുന്നു. ഉഡുപ്പി ജില്ലയിൽ 42 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:containment zone​Covid 19Manipal Institute of Technology campus
News Summary - Manipal Institute of Technology campus declared containment zone
Next Story