Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിക് സാഹക്ക് രണ്ടാമൂഴം; ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
Manik Saha takes oath as Tripura CM
cancel

അഗർത്തല: തുടർച്ചയായ രണ്ടാം തവണയും ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. സാഹയെക്കൂടാതെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിൽ നാലു പേർ പുതുമുഖമാണ്. കഴിഞ്ഞ മന്ത്രിസഭയിലെ നാലുപേരെ നിലനിർത്തി. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്കും മന്ത്രിസഭയിൽ ഇടം നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അഗർത്തലയിലെ വിവേകാനന്ദ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

തിങ്കളാഴ്ച നടന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് മാണിക് സാഹയെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ നേതൃത്വത്തിലായിരുന്നു യോഗം. നിയമസഭ തെരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പാണ് ബിപ്ലവ് കുമാർ ദേവിനെ മാറ്റി സാഹയെ മുഖ്യമന്ത്രിയാക്കിയത്. 2016ലാണ് മാണിക് സാഹ ബി.ജെ.പിയിൽ ചേർന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manik Saha Takes Oath As Tripura Chief Minister
Next Story