Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗളൂരു വെടിവെപ്പില്‍...

മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുസ്​ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുസ്​ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു
cancel

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു വെ​ടി​വെ​പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ള്‍ മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ല്‍ ​െപാ​ലീ​സി​​െൻറ വെ​ടി​യേ​റ്റു​മ​രി​ച്ച മം​ഗ​ളൂ​രു​വി​ലെ നൗ​ഷി​ൻ, അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍ശി​ച്ച​ത്.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ര​ണ്ടാ​യി​തി​രി​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍ത്താ​നാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. സ​മ​ര​ക്കാ​ര്‍ക്കു​നേ​രെ വെ​ടി​യു​തി​ര്‍ക്കു​ക, ന​ഗ​ര​ങ്ങ​ളി​ല്‍ 144 പ്ര​ഖ്യാ​പി​ക്കു​ക, ക​ര്‍ഫ്യൂ ഏ​ര്‍പ്പെ​ടു​ത്തു​ക, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ക, ക​രു​ത​ല്‍ത​ട​ങ്ക​ലി​ല്‍ വെ​ക്കു​ക തു​ട​ങ്ങി​യ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ര്‍ക്കാ​ര്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ക്കു​നേ​രെ പ്ര​യോ​ഗി​ക്കു​ന്ന​ത്. എ​തി​ര്‍ശ​ബ്​​ദ​ങ്ങ​ളെ സ​ഹി​ഷ്ണു​ത​യോ​ടെ കേ​ള്‍ക്കു​ക എ​ന്നു​ള്ള​താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​​െൻറ മ​ര്യാ​ദ. അ​തി​​െൻറ സ​ക​ല​സീ​മ​ക​ളും ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം​ത​ന്നെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ര്‍ പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, എം.​സി. ഖ​മ​റു​ദ്ദീ​ന്‍ എം.​എ​ല്‍.​എ, മു​സ്​​ലിം ലീ​ഗ് കാ​സ​ര്‍കോ​ട് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​അ​ബ്​​ദു​റ​ഹ്മാ​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCAA protestmangaluru firingManglore Firing
News Summary - Manguluru Fire: Muslim League Leaders Visit Home-India News
Next Story