Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു ബോട്ടപകടം: ഒരു മൃതദേഹംകൂടി കണ്ടെത്തി

text_fields
bookmark_border
Mangaluru boat accident
cancel

ബേപ്പൂർ: ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നാവികസേനയും കോസ്​റ്റ്​ ഗാർഡും ചേർന്ന് നടത്തിയ തെരച്ചിലിൽ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ രണ്ട് കൊൽക്കത്താ നിവാസികളുടെയും ഒരു കന്യാകുമാരി സ്വദേശിയുടെ മൃതദേഹവും, ശനിയാഴ്ച ഒരു കൊൽക്കത്ത സ്വദേശിയുടെ മൃതദേഹവുമാണ് കണ്ടെത്തിയത്.

മംഗളുരു തുറമുഖത്തിന് 50 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് അപകടം സംഭവിച്ചതെങ്കിലും, മൽപ്പെ തുറമുഖത്തിന് പടിഞ്ഞാറ് ഉൾക്കടലിൽ​െവച്ചാണ് കൊൽക്കത്ത സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച കിട്ടിയത്. വെള്ളിയാഴ്ച ലഭിച്ച കന്യാകുമാരി സ്വദേശി പഴനിവേലി​െൻറ (52) മൃതദേഹം തിരിച്ചറിയുകയും ബന്ധുക്കൾ ഇന്നലെ ഉച്ചയോടെ സ്വദേശത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

മറ്റ് മൃതദേഹങ്ങളൊന്നും തിരിച്ചറിയാനായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. മംഗളുരു തുറമുഖത്ത് എത്തിയ നേവിയുടെ കപ്പൽ മംഗളൂരു പൊലീസിന് കൈമാറിയ മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ഞായറാഴ്ച രാത്രി ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിന് പോയ 'റബ്ബ' ബോട്ട് അപകടത്തിൽപെടുമ്പോൾ ഏഴ്​ തമിഴ്നാട് സ്വദേശികളും ഏഴ്​ ബംഗാൾ- ഒഡീഷ സ്വദേശികളുമായിരുന്നു ജോലിക്കാരായി ഉണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manglore Boat Accident
Next Story