മംഗളൂരുവിൽ എക്സ്പ്രസ് വിമാനം റൺവേയിൽനിന്ന് തെന്നി; ദുരന്തമൊഴിവായി
text_fieldsമുംബൈ: മംഗലാപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദുരന്തത്തിൽനിന്ന് ഒഴിവായത് തലനാരിഴക്ക്. 185 യാത്രക്കാരുമായി ദുബൈയിൽനിന്ന് എത്തിയ വിമാനം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ തെന്നിമാറുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 4.45നായിരുന്നു സംഭവം. തെന്നിമാറിയെങ്കിലും പൈലറ്റിെൻറ ഇടപെടൽ അപകടങ്ങളില്ലാതെ കാത്തു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. ശക്തമായ കാറ്റാണ് അപകട കാരണമെന്നു പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപകടങ്ങൾക്ക് ഏറെ പഴികേട്ട ടേബിൾ ടോപ് വിമാനത്താവളമായ മംഗലാപുരത്ത് 2010ൽ ദുബൈയിൽ നിന്നെത്തിയ എക്സ്പ്രസ് വിമാനം റൺവേയിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് 158 പേർ മരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
