Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎച്ച്​.പി.സി​.എൽ...

എച്ച്​.പി.സി​.എൽ പൈപ്പ്​ലെനിൽ ദ്വാരമിട്ട്​ പെട്രോൾ മോഷ്​ടിച്ച ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
എച്ച്​.പി.സി​.എൽ പൈപ്പ്​ലെനിൽ ദ്വാരമിട്ട്​ പെട്രോൾ മോഷ്​ടിച്ച ഒരാൾ അറസ്റ്റിൽ
cancel

മംഗളൂരു: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്​ പൈപ്പ്​ലൈനിൽ ദ്വാരമിട്ട്​ പെട്രോൾ മോഷ്​ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാന്ത്​വാൽ റൂറൽ പൊലീസാണ്​ പെട്രോൾ ചോർച്ചയിൽ കേസെടുക്കുകയും ഒരാളെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തത്​.

പൈപ്പ്​ലൈനിലൂടെ കടന്നു പോകുന്ന പെട്രോളിന്‍റെ അളവിൽ കുറവ്​ കണ്ടെത്തിയതിനെ തുടർന്നാണ്​ അധികൃതർ വിശദപരിശോധന നടത്തിയത്​. മംഗളൂരു-ഹസൻ ​ൈ​പപ്പ്​ലൈനിലാണ്​ ഇത്തരത്തിൽ പെട്രോളിന്‍റെ അളവ്​ കുറവാണെന്ന്​ കണ്ടെത്തിയത്​. കോട്ടിങ്ങിലെ തകരാർ മൂലമുളള ചോർച്ചയാണ്​ ഇതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിഗമനം. പിന്നീട്​ വിശദമായ പരിശോധനയിൽ അരാല ഗ്രാമത്തിലാണ്​ ചോർച്ചയെന്ന്​​ കണ്ടെത്തി​.തുടർന്ന്​ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ പൈപ്പ്​ലൈനിൽ ദ്വാരമിട്ട്​ പെട്രോൾ ചോർത്തിയതായി മനസിലാവുകയായിരുന്നു. സ്വകാര്യ വ്യക്​തിയുടെ പറമ്പിലൂടെ കടന്ന പോവുന്ന പൈപ്പിലാണ്​ ചോർത്ത കണ്ടെത്തിയത്​.

പിന്നീട്​ സ്ഥലത്തിന്‍റെ ഉടമസ്ഥനായ ഇവാൻ എന്നയാളാണ്​ പെട്രോൾ ചോർത്തിയതെന്ന്​ വ്യക്​തമാവുകയായിരുന്നു. പെട്രോളിയം മിനറൽസ്​ പൈപ്പ്​ലൈൻ ആക്​ട്​ 1962 പ്രകാരമാണ്​ ഇയാളെ അറസ്റ്റ്​ ചെയ്​തിരിക്കുന്നത്​. പൈപ്പിലെ തകരാർ മൂലം എച്ച്​.പി.സി.എല്ലിന്​ 90,000 രൂപയുടെ നഷ്​ടമുണ്ടായെന്നാണ്​ കണക്കാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuelHPCL pipeline
News Summary - Mangaluru man booked for pilfering fuel from HPCL pipeline
Next Story