Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗളൂരു വെടിവെപ്പ്​:...

മംഗളൂരു വെടിവെപ്പ്​: പൊലീസിനെ വിമർശിച്ച്​ വീണ്ടും ഹൈകോടതി

text_fields
bookmark_border
മംഗളൂരു വെടിവെപ്പ്​: പൊലീസിനെ വിമർശിച്ച്​ വീണ്ടും ഹൈകോടതി
cancel

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർക്കുനേരെ മംഗളൂരുവിൽ നടന്ന പൊലീസ്​ വെടിവെപ്പുമായി ബന് ധപ്പെട്ട പരാതികളിലെ പൊലീസി​​െൻറ അധിക കുറിപ്പ്​ (എൻഡോഴ്​സ്​മ​െൻറ്​) പിൻവലിക്കണമെന്ന്​ കർണാടക ഹൈകോടതി ആവശ്യ പ്പെട്ടു. പ്രാഥമിക വിവര റിപ്പോർട്ടിന്​ പകരം ഇത്തരം കുറിപ്പുകൾ ഫയൽ ചെയ്യുന്നത്​ പൊലീസി​​െൻറ പരിധിക്കപ്പുറത ്താണെന്ന്​ ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ശ്രീനിവാസ്​ ഒാഖ, ജസ്​റ്ററിസ്​ ഹേമന്ത്​ ചന്ദന ഗൗഡർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ചൂണ്ടിക്കാട്ടി.

ഇതുസംബന്ധിച്ച റിപ്പോർട്ട്​ മാർച്ച്​ 24നകം സമർപ്പിക്കണമെന്ന്​ മംഗളൂരു ജില്ലാ ഡെപ്യുട്ടി കമ്മീഷണറോട്​ ആവശ്യപ്പെട്ട കോടതി, ഒരേ സംഭവത്തിൽ പല എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യാനാവില്ലെന്നും കർണാടക പൊലീസിനെ ഒാർമിപ്പിച്ചു.

മംഗളൂരു പ്രതിഷേധവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ ഉഡുപ്പി, ദക്ഷിണ കന്നട സ്വദേശികളായ 21 പേർക്ക്​​ ഹൈക്കോടതി കഴിഞ്ഞയാഴ്​ച ജാമ്യം അനുവദിച്ചിരുന്നു. ഡിസംബർ 19ന്​ മംഗളൂരുവിൽ പൊലീസ്​ നടത്തിയ വെടിവെപ്പ്​ അടക്കമുള്ള അതിക്രമം മറച്ചുവെക്കാൻ ബോധപൂർവമായ ശ്രമം നടന്നതായും പക്ഷപാതപരവും വഞ്ചനാപരവുമായാണ്​ ​അന്വേഷണം നടന്നതെന്നും കോടതി ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ടു പേരെ പൊലീസ്​ വെടിവെച്ചുകൊല്ലുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത സംഭവത്തിൽ പരിക്കേറ്റവരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നൽകിയ പരാതികളിൽ ഒറ്റ കേസ്​ പോലും രജിസ്​റ്റർ ചെയ്​തില്ലെന്നും കോടതി പൊലീസി​​െൻറ ചെയ്​തികളെ വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newskarnataka high courtCAA protestmangaluru firing
News Summary - mangaluru firing court criticize police
Next Story