Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിപ: മംഗളൂരുവിൽ...

നിപ: മംഗളൂരുവിൽ നിരീക്ഷണത്തിലിരുന്നയാൾ നെഗറ്റീവ്

text_fields
bookmark_border
നിപ: മംഗളൂരുവിൽ നിരീക്ഷണത്തിലിരുന്നയാൾ നെഗറ്റീവ്
cancel

മംഗളൂരു: നിപ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലിരുന്ന മംഗളൂരു കാർവാർ സ്വദേശിയായ 25കാരൻെറ ഫലം നെഗറ്റീവ്. പുണെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലമാണ് ലഭിച്ചത്.

കോവിഡ്, നിപ കിറ്റുകൾ നിർമിക്കുന്ന കമ്പനിയിലെ ജീവനക്കാരനായ യുവാവിൻെറ സമ്പർക്കപ്പട്ടികയിൽ മലയാളികളുമുണ്ടായിരുന്നു. ഇതോടെ, മംഗളൂരുവിൽ നിപ ഭീതി പരക്കുകയും കേരളത്തിൽനിന്നുള്ളവർക്ക്​ കർണാടകയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയും ചെയ്തിരുന്നു.

മൂന്നുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: കോഴിക്കോട്ട് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. പുണെ എന്‍.ഐ.വിയിലാണ് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്.

അതേസമയം, മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെയ്​ന്‍മെൻറ്​ വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. മെഡിക്കല്‍ ബോര്‍ഡി​െൻറയും വിദഗ്ധ സമിതിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്.

ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് ക​ണ്ടെയ്ൻ​മെ​ൻറായി തുടരും. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്രചെയ്യാനും കഴിയും. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്നാണ് ആരോഗ്യവകുപ്പി​െൻറ നിർദേശം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MangaloreNipah Virus
News Summary - Mangalore quarantined youth is nipah negative
Next Story