Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമം​ഗ​ളൂ​രു സി​റ്റി...

മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ഡോ. ​പി. ഹ​ർ​ഷ​ക്ക്​ സ്​​ഥ​ലം​മാ​റ്റം

text_fields
bookmark_border
മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ഡോ. ​പി. ഹ​ർ​ഷ​ക്ക്​ സ്​​ഥ​ലം​മാ​റ്റം
cancel
camera_altഡോ. ​പി. ഹ​ർ​ഷ​, വി​കാ​സ്

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ഡോ. ​പി. ഹ​ർ​ഷ​ക്ക്​ സ്​​ഥ​ലം​മാ​റ്റം. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെതി​രാ​യ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ​ത്തി​നു​ നേ​രെ വെ​ടി​യു​തി​ർ​ക്കാൻ ഉത്തരവിട്ടത് ഡോ. ​പി. ഹ​ർ​ഷ​യായിരുന്നു.

പു​തി​യ ക​മീ​ഷ​ണ​റാ​യി വി​കാ​സ്​ കു​മാ​ർ വി​കാ​സ്​​ ചു​മ​ത​ല​യേ​റ്റു. ക​ർ​ക്ക​ല​യി​ൽ ന​ക്​​സ​ൽ വി​രു​ദ്ധ സേ​ന ക​മാ​ൻ​ഡ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ബം​ഗ​ളൂ​രു​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ക​മീ​ഷ​ണ​റാ​യാ​ണ്​ ഹ​ർ​ഷ​യു​ടെ പു​തി​യ നി​യ​മ​നം.

2019 ആ​ഗ​സ്​​റ്റി​ൽ ചു​മ​ത​ല​യേ​റ്റ ഹ​ർ​ഷ വി​വാ​ദ​മാ​യ മം​ഗ​ളൂ​രു വെ​ടി​വെ​പ്പി​​െൻറ പേ​രി​ൽ പ്ര​തി​ഷേ​ധം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​ക്കു​മെ​തി​രാ​യ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ​ത്തി​നു​നേ​രെ പ്ര​കോ​പ​ന​മി​ല്ലാ​തെ മം​ഗ​ളൂ​രു പൊ​ലീ​സ്​ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​വെ​പ്പി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ക​സ്​​റ്റ​ഡി​യി​ൽ വെ​ക്കു​ക​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police commissionerps HarshaMangalore city police
News Summary - Mangalore city police commissioner ps Harsha Transfered
Next Story