Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടെ 'മംഗളൂരു ചലോ' റാലിക്ക് കർണാടകയിൽ നിരോധനാജ്ഞ

text_fields
bookmark_border
bjp bike rally
cancel

മംഗളൂരു: ബി.ജെ.പിയുടെ  'മംഗളൂരു ചലോ' ബൈക്ക് റാലിക്ക് കർണാടകയിൽ നിരോധനാജ്ഞ. ബംഗളൂരു സിറ്റി പൊലീസ് കമീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. റാലിക്കെത്തിയ വാഹനങ്ങള്‍ പൊലീസ്  കസ്റ്റഡിയിലെടുത്തു. റാലിക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. അതേസമയം, റാലിയുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

bjp rally

അനുമതി നിഷേധിച്ചിട്ടും റാലി നടത്തിയ നിരവധി ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻ ആഭ്യന്തരമന്ത്രി ആർ. അശോക, ശോഭ കരംദ് ലജ്, ബി.ജെ.പി യുവ മോർച്ച പ്രസിഡന്റ് പ്രതാപ് സിംഹ എന്നിവരുൾപ്പെടെ 200ലധികം ബി.ജെ.പി പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലാണ്. നിരവധി ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. 

bjp rally

റാലി നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ബൈക്കുകൾ ഉപയോഗിച്ച് ഗതാഗതം തടയുന്നത് അംഗീകരിക്കാനാവില്ല. അവരുടേത് രാഷ്ട്രീയപാർട്ടിയാണെങ്കിൽ മതസൗഹാർദം കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ വളരെ പ്രകോപനമായാണ് പ്രവർത്തകർ സംസാരിക്കുന്നത്. കാൽനടയായി റാലി നടത്താം. വായ്പ എഴുതിത്തള്ളാൻ ആവശ്യപ്പെട്ട്ഡൽഹിയിലേക്ക് ബി.ജെ.പി റാലി നടത്തട്ടെയെന്നും അതിന് തങ്ങളും കൂടെയുണ്ടാകുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 

കർണാടകയിൽ ഹിന്ദുക്കൾക്കെതിരായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി റാലി സംഘടിപ്പിച്ചത്. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mangalore Bike Rally BJP Leaders Detained, Workers Evicted Forcibly-India News
Next Story