മംഗളൂരു വിമാനത്താവളത്തിൽ നിന്നും കൂടുതൽ സർവീസുകൾ ഉടൻ
text_fieldsമംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കാൻ വ്യോമയാന വകുപ്പിന്‍റെ നേതൃത്വത്തിൽ ച േർന്ന വിമാന കമ്പനികളുടെ േയാഗത്തിൽ തീരുമാനം. ബംഗളൂരു, ന്യൂഡൽഹി, ഗോവ, പൂണെ, തിരുവനന്തപുരം, കൊച്ചി, കോൽക്കത്ത എന് നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ബംഗളൂരു, ന്യൂഡൽഹി, ഗോവ, പൂണെ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കാൻ ഇന്ത്യൻ എയർലൈൻസ് സമ്മതം അറിയിച്ചു. കണ്ണൂർ വിമാനത്താവളം ഉദ്ഘാടന ചടങ്ങിനെത്തിയ വ്യോമയാന മന്ത്രി ഉദ്ഘാടന ചടങ്ങ ിനെ തുടർന്ന് ബജ്പെ വിമാനത്താവളം സന്ദർശിച്ച് കൂടുതൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പട്ട് യോഗം വിളിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ന്യൂഡൽഹിയിൽ വ്യോമയാന വകുപ്പ് ജോയിൻറ് സെക്രട്ടറി ഉഷാ പഥിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മംഗളൂരു പാർലമെന്‍റ് അംഗം നളിൻ കുമാർ കട്ടീൽ, വിമാന കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ പ്രതിനിധികൾ സംബന്ധിച്ചു. ആദ്യഘട്ടത്തിൽ അഞ്ചു സർവീസുകൾ ഉടൻ ആരംഭിക്കാനാണ് തീരുമാനമെടുത്തത്. യോഗത്തിൽ പൂർണ തൃപ്തിയുണ്ടെന്നും കൂടുതൽ സർവീസുകൾ ആരംഭിക്കാനാകുമെന്നും നളിൻ കുമാർ കട്ടീൽ പറഞ്ഞു.
എയർ ഇന്ത്യ ഫ്ലൈറ്റ് ഉടൻ സർവീസ് ആരംഭിക്കും. കോൽക്കത്തയിലേക്കുള്ള സർവീസും പരിഗണനയിലാണ്. മംഗളൂരുവിൽ നിന്നും ഗോവയിലേക്കും തിരുവനന്തപുരത്തേക്കും സർവീസ് ആരംഭിക്കാൻ ഇൻഡിഗോ അനുമതി തേടിയുട്ടുണ്ട്. ബംഗളൂരുവിലേക്കും മുംബൈയിലേക്കും സർവീസ് നടത്താൻ സ്പൈസ് ജറ്റിന് അനുമതി നൽകിയിട്ടുണ്ട്. മംഗളൂരു -കുവൈത്ത് ഫ്ലൈറ്റുകളുടെ സമയം മാറ്റം യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ്. ഇത് അന്താരാഷ്്ട്ര സർവീസുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതാണ്. കുവൈത്ത് വിമാനത്താവള അധികൃതരുമായി ചർച്ച നടത്തിയാണ് പരിഹരിക്കുകയെന്നും കട്ടീൽ പറഞ്ഞു.
കണ്ണൂർ വിമാത്താവളത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷമാണ് മംഗളൂരുവിൽ കൂടുതൽ പരിഷ്കരണത്തിന് തുടക്കമിട്ടത്. ഗൾഫ് സർവീസുകളുടെ സമയമാറ്റം, തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും വിമാന സർവീസ് എന്നിവ കേരളത്തിലെ യാത്രക്കാരുടെ ചിരകാല ആവശ്യമായിരുന്നു. എന്നാൽ, കണ്ണൂർ വിമാനത്താവളം വന്നതോടെ മലബാറുകാരുടെ പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ മംഗളൂരു പരിശ്രമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
