Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈക്കൂലിക്കാരനായ...

കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെ  മനേക ഗാന്ധി ശകാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​- വിഡിയോ

text_fields
bookmark_border
കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെ  മനേക ഗാന്ധി ശകാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​- വിഡിയോ
cancel

ന്യൂഡൽഹി: കൈക്കൂലി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ പൊതുയോഗത്തിൽ വെച്ച്​ കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മനേക ഗാന്ധി ശകാരിക്കുന്നതി​​​െൻറ ദൃശ്യങ്ങൾ പുറത്ത്​. ഉത്തർപ്രദേശിലെ ബഹേരിയിൽ നടന്ന പൊതുയോഗത്തിനിടെ, കൈക്കൂലി വാങ്ങിയെന്ന്​ ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനോട്​ ​രൂക്ഷ ഭാഷയിൽ സംസാരിക്കുന്നതി​​​െൻറ ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​. 

മനുഷ്യർ പണത്തെ ആശ്രയിച്ചല്ല, പരസ്​പര ബഹുമാനത്തിലൂടെയാണ്​ നിലനിൽക്കേണ്ടത്. നിങ്ങൾ കൈക്കൂലി വാങ്ങി തടിച്ചുകൊഴുക്കുകയാണെന്നും അതിലൂടെ കാര്യപ്രാപ്​തി നേടിയെന്ന്​ കരുതുകയാണെന്നും മനേക ശകാരിച്ചു.
കൈക്കൂലി വാങ്ങുന്നത്​ നല്ലതായി തോന്നുണ്ടോയെന്നും അങ്ങനെയെങ്കിൽ അത്​ നെറികേടാണെന്നും മന്ത്രി പൊതുയോഗത്തിനിടെ തുറന്നടിച്ചു. 

യോഗത്തിനെത്തിയ ജനങ്ങളുടെ പരാതിയെ തുടർന്നാണ്​ മനേക ഗാന്ധി കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടി പരസ്യമായി ശകാരിച്ചത്​. സോഷ്യൽ മീഡയയിൽ മനേകക്ക്​ പിന്തുണയുമായി നിരവധി പേർ എത്തി. എന്നാൽ ശരിയായ നടപടിയെടുക്കാതെ പരസ്യശാസന നൽകുന്നതിനെതിരെയും ജനമധ്യത്തിൽ ഉദ്യോഗസ്ഥനെ അപമാനി​ച്ചതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruptionManeka Gandhimalayalam newsabusesWomen and child development
News Summary - Maneka Gandhi abuses official in Hindi- India news
Next Story