Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനഷ്​ടത്തിൽനിന്ന്​...

നഷ്​ടത്തിൽനിന്ന്​ കരകയറ്റണം; കേന്ദ്രസർക്കാർ ഒാഫിസുകളിൽ ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ സേവനം മാത്രം

text_fields
bookmark_border
നഷ്​ടത്തിൽനിന്ന്​ കരകയറ്റണം; കേന്ദ്രസർക്കാർ ഒാഫിസുകളിൽ ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ സേവനം മാത്രം
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഒാഫിസുകളിൽ ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ ടെലിഫോൺ സേവനം മാത്രം ഉപയോഗിക്കണമെന്ന്​ നിർദേശം. മന്ത്രാലയങ്ങൾ, പൊതു വകുപ്പുകൾ, പൊതുമേഖല യൂനിറ്റുകൾ എന്നിവിടങ്ങളിൽ ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ ടെലികോം സേവനം മാത്രം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു.

കേന്ദ്രസർക്കാർ സ്​ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും നിർബന്ധമായും ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ സേവനം വിനിയോഗിക്കാൻ നിർദേശം നൽകിയതായി ടെലി കമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചു.

ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം കേന്ദ്രസർക്കാറിന്​ കീഴിലെ എല്ലാ സെക്രട്ടറിമാർക്കും വകുപ്പുകൾക്കും ഒക്​ടോർ 12ന്​ ഉത്തരവ്​ കൈമാറി. കേന്ദ്രസർക്കാർ ഒാഫിസുകളിൽ പൊത​ുമേഖല സ്​ഥാപനങ്ങളായ ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ സേവനം ഉപയോഗപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭ കൈകൊണ്ടതാണെന്നും വിവിധ വകുപ്പുകൾക്ക്​ നൽകിയ കുറിപ്പിൽ പറയുന്നു.

ഭീമൻ നഷ്​ടത്തിൽനിന്ന്​ ബി.എസ്​.എൻ.എല്ലിനെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായാണ്​ നീക്കം. 2019-20ൽ ബി.എസ്​.എൻ.എല്ലിന്​ 15,500 കോടിയും എം.ടി.എൻ.എല്ലിന്​ 3694 കോടിയുമായിരുന്നു റെക്കോർഡ്​ നഷ്​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSNLMTNLministriespublic departmentsPSUs
News Summary - mandates all ministries, public departments, PSUs to use BSNL, MTNL services
Next Story