Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലം​ബോ​ർ​ഗി​നി ര​ക്ഷ;...

ലം​ബോ​ർ​ഗി​നി ര​ക്ഷ; ​അ​പ​ക​ട​ത്തി​ൽ പോ​റ​ലേ​ൽ​ക്കാ​തെ റൊ​മീ​റോ

text_fields
bookmark_border
ലം​ബോ​ർ​ഗി​നി ര​ക്ഷ; ​അ​പ​ക​ട​ത്തി​ൽ പോ​റ​ലേ​ൽ​ക്കാ​തെ റൊ​മീ​റോ
cancel

ല​ണ്ട​ൻ: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച്​ ആ​ഡം​ബ​ര​വാ​ഹ​ന​മാ​യ ലം​ബോ​ർ​ഗി​നി വാ​ങ്ങി​യ​ത്​ വ​സൂ​ലാ​യെ​ന്ന്​ ആ ​ശ്വ​സി​ക്കു​ക​യാ​ണ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​​െൻറ അ​ർ​ജ​ൻ​റീ​ന ഗോ​ൾ കീ​പ്പ​ർ സെ​ർ​ജി​യോ റൊ​മീ​റോ. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​​െൻറ പ​രി​ശീ​ല​ന ഗ്രൗ​ണ്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ താ​രം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​​െൻറ ദൃ​ശ്യം ക​ണ്ടാ​ൽ ആ​രാ​ധ​ക​രും ​െഞ​ട്ടി​പ്പോ​വും. റോ​ഡി​ൽ​നി​ന്ന്​ തെ​ന്നി​മാ​റി​യ കാ​ർ വ​ശ​ങ്ങ​ളി​ലെ ഇ​രു​മ്പു​വേ​ലി​യും ത​ക​ർ​ത്ത്​ ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​ണു​ള്ള​ത്. വാ​ഹ​ന​ത്തി​​െൻറ മു​ൻ പി​ൻ ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പ​രി​ക്കു​ക​ളി​ല്ലാ​തെ റൊ​മീ​റോ കാ​റി​ന​രി​കി​ൽ നി​ൽ​ക്കു​ന്ന ചി​ത്രം കാ​ണു​േ​മ്പാ​ഴാ​ണ്​ ആ​ശ്വാ​സം. ​റൊ​മീ​റോ​ക്ക്​ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ അ​റി​യി​ച്ചു. ക്ല​ബി​​െൻറ ര​ണ്ടാം ന​മ്പ​ർ ഗോ​ൾ കീ​പ്പ​റാ​യ അ​ർ​ജ​ൻ​റീ​ന താ​രം, ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ൽ ലി​വ​ർ​പൂ​ളി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച പ​രി​ശീ​ല​ന​ത്തി​നാ​യി കാ​റി​ങ്​​ട​ണി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ്​ അ​പ​ക​ടം. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്​​ച​യും മൂ​ട​ൽ​മ​ഞ്ഞു​മാ​ണ്​ അ​പ​ക​ട​കാ​ര​ണ​മാ​യ​ത്. അ​പ​ക​ട​ദൃ​ശ്യ​ങ്ങ​ളും വി​ഡി​യോ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LamborghiniRomeroManchester United FC
News Summary - Manchester United's Romero unhurt after Lamborghini crash
Next Story