Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യുനൈറ്റഡിനെ വീഴ്​ത്തി ലെസ്റ്റർ; പ്രിമിയർ ലീഗ്​ കിരീടം മാറോടുചേർത്ത്​ സിറ്റി
cancel
Homechevron_rightSportschevron_rightFootballchevron_rightയുനൈറ്റഡിനെ വീഴ്​ത്തി...

യുനൈറ്റഡിനെ വീഴ്​ത്തി ലെസ്റ്റർ; പ്രിമിയർ ലീഗ്​ കിരീടം മാറോടുചേർത്ത്​ സിറ്റി

text_fields
bookmark_border

ലണ്ടൻ: പ്രിമിയർ ലീഗിൽ മറ്റൊരു ടീമിന്‍റെ ജയം സ്വന്തം കിരീടനേട്ടമാക്കി മാഞ്ചസ്റ്റർ സിറ്റി. ഓൾഡ്​ ട്രാ​േഫാഡിൽ യുനൈറ്റഡിനെതിരെ ലെസ്റ്റർ സിറ്റി ജയം നേടിയതോടെയാണ്​ കാത്തുകാത്തിരുന്ന കിരീടം അവസാനം ഗാർഡിയോളയും കുട്ടികളും മാറോടുചേർത്തത്​. ലീഗിൽ മൂന്നു കളികൾ വീതം ബാക്കിനിൽക്കെ സിറ്റിയുമായി യുനൈറ്റഡിന്​ പോയിന്‍റ്​ അകലം 10 ആയി. യ​ുനൈറ്റഡ്​ അടുത്ത മൂന്നുകളികൾ ജയിക്കുകയും സിറ്റി എല്ലാം തോൽക്കുകയും ചെയ്​താൽ പോലും ഇനി പിടിക്കാനാകില്ലെന്നു വന്നതോടെയാണ്​ കിരീടം വീണ്ടും ഇത്തിഹാദ്​ മൈതാനത്തെത്തിയത്​. നാലു സീസണിൽ ഇത്​ മൂന്നാം കിരീടമാണ്​ സിറ്റിക്ക്​.

​10ാം മിനിറ്റിൽ തോമസിലൂടെ ലെസ്റ്റർ ലീഡ്​ പിടിച്ച കളിയിൽ അഞ്ചു മിനിറ്റ്​ കഴിഞ്ഞ്​ ഗ്രീൻവുഡ്​ യുനൈറ്റഡിന്​ സമനില സമ്മാനിച്ചിരുന്നു. അങ്കം മുറുകിയ മൈതാനത്ത്​ വിജയം പ്രതീക്ഷിച്ച്​ യുനൈറ്റഡ്​ മുന്നേറ്റം തകൃതിയാക്കിയതിനിടെയാണ്​ സോയുൻകു ​സിറ്റിക്കായി 69ാം മിനിറ്റിൽ വിജയ ഗോൾ കുറിച്ചത്​. ജയത്തോടെ സിറ്റിക്ക്​ അടുത്ത മൂന്നു കളികളിൽ നാലു പോയിന്‍റ്​ നേടാനായാൽ ആദ്യ നാലിൽ ഇടം ഉറപ്പാക്കാം. അതുവഴി ചാമ്പ്യൻസ്​ ലീഗ്​ യോഗ്യതയും. ശനിയാഴ്ച ചെൽസിക്കെതിരെ എഫ്​.എ കപ്പ്​ ഫൈനൽ പോരാട്ടം ജയിക്കാനായാൽ ചരിത്രത്തിലാദ്യമായി ഈ കിരീടവും​ ക്ലബിലെത്തും.

മറുവശത്ത്​, അഞ്ചു ദിവസങ്ങൾക്കിടെ മൂന്നു കളികളിൽ ബൂട്ടുകെട്ടാനുള്ളതിനാൽ നിരവധി മാറ്റങ്ങളുമായാണ്​ യുനൈറ്റഡ്​ ഇറങ്ങിയത്​. ഇത്​ ടീമിന്‍റ പ്രകടനത്തെ ബാധിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester CityLeicester CityPremier League championsManchester United FC
News Summary - Manchester City were crowned Premier League champions for the third time in four seasons as Leicester City secured their first Old Trafford victory
Next Story