ഗൗരി ലങ്കേഷ് വധം: മുഖ്യപ്രതിയെന്ന് കരുതുന്നയാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി മഹാരാഷ്ട്രയിൽ പിടിയിലായി. ഉത്തര കർണാടകയിലെ വിജയപുര സിന്ദഗി സ്വദേശിയും തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകനുമായ പരശുറാം വാഗ്മോറിനെയാണ് (26) അസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന ഒമ്പത് മാസങ്ങൾക്കുശേഷമാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പിടികൂടുന്നത്.
ബംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പരശുറാമിനെ 14 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടു. ഇയാളാണ് ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തതെന്നാണ് അന്വേഷണ സംഘത്തിെൻറ പ്രാഥമിക നിഗമനം. കൂടുതൽ ചോദ്യം ചെയ്യലിനുശേഷേമ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
പരശുറാമിനൊപ്പം ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന സുനിൽ അഗസാരയെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
