Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊലപാതകക്കേസിൽ പരോളിലായിരുന്ന പ്രതി ബലാത്സം​ഗക്കേസിൽ പിടിയിൽ

text_fields
bookmark_border
അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സം​ഗം ചെയ്ത കേസിലാണ് പിടിയിലായത്
crime
cancel

നാ​ഗ്പൂർ: കൊലപാതകക്കേസിൽ പരോളിലായിരുന്ന പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും ബലാത്സം​ഗം ചെയ്ത കേസിൽ പിടിയിൽ. ജാരിപട്ക സ്വദേശിയായ ഭരത് ​ഗോസ്വാമിയാണ് പിടിയിലായത്. 2014ൽ നടന്ന കൊലപാതകക്കേസിൽ പ്രതിയായ ഇയാൾ പരോളിലിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.

ജനുവരി 25നായിരുന്നു നിലവിലെ കേസിന് ആസ്പദമായ സംഭവം. പരോളിലിറങ്ങിയതിന് പിന്നാലെ സുഹൃത്തായ 43കാരിയുടെ വീട്ടിലെത്തിയ ഭരത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ ഇവരുടെ പതിനാലുകാരിയായ മകളെയും പ്രതി ബലാത്സം​ഗം ചെയ്തു. സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാൽ കുട്ടിയെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു.

യുലതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായും ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man who was in parole in a murder case arrested for raping minor and her mother
Next Story