Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹയാത്രികന്‍റെ ശരീരത്തിൽ മൂത്രമൊഴിച്ചയാൾ ‘നോ ഫ്ലൈ’ ലിസ്റ്റിൽ; യാത്രാ വിലക്ക് 30 ദിവസത്തേക്ക്, അന്വേഷണത്തിന് സ്റ്റാൻഡിങ് കമ്മിറ്റി

text_fields
bookmark_border
air india
cancel

മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികന്‍റെ ശരീരത്തിൽ മൂത്രമൊഴിച്ചാൾക്ക് യാത്രാ വിലക്ക്. യാത്രക്കാരനെ 30 ദിവസത്തേക്ക് നോ ഫ്ലൈ ലിസ്റ്റിൽ എയർ ഇന്ത്യ ഉൾപ്പെടുത്തി.

ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാൻ എയർ ഇന്ത്യ സ്റ്റാൻഡിങ് കമ്മിറ്റിക്കും രൂപം നൽകി.

ബുധനാഴ്ചയാണ് എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്‍റെ മേൽ മൂത്രമൊഴിച്ചത്. ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് യാത്രക്കാരൻ മോശമായി പെരുമാറിയത്.

ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ശരീരത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ മൂത്രമൊഴിച്ചത്. വിമാനത്തിൽവച്ച് പല തവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ അനുസരിച്ചില്ലെന്ന് വിമാന ജീവനക്കാർ പറയുന്നു.

സംഭവത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man who urinated on fellow passenger's body on plane banned from flying
Next Story