Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധം; യുവാവ് പിടിയിൽ

text_fields
bookmark_border
Crime News
cancel
camera_alt

അറസ്റ്റിലായ തങ്കേശ്വർ കൻവർ

റായ്പൂർ: പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ധോൻഗർഗഡിലാണ് സംഭവം. സംഭവത്തിൽ തങ്കേശ്വർ കൻവർ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പശുവിനെ ആക്രമിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബജ്റംഗ്ദൾ നേതാവ് പരാതി നൽകുകയായിരുന്നു. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി കൻവർ പ്രദേശത്തെ പശുത്തൊഴുത്തിൽ കയറുകയും പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. തൊഴുത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബജ്റംഗ്ദൾ നേതാവ് ധർമേന്ദ്ര ചൗബെ പൊലീസിൽ പരാതിനൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിന്‍റെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man who raped cow arrested in Chhattisgarh
Next Story