Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം:...

ഡൽഹി കലാപം: പൊലീസിനെതിരെ തോക്കുചൂണ്ടിയ അക്രമി അറസ്​റ്റിൽ

text_fields
bookmark_border
ഡൽഹി കലാപം: പൊലീസിനെതിരെ തോക്കുചൂണ്ടിയ അക്രമി അറസ്​റ്റിൽ
cancel

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ പൊലീസുകാർക്കെതിരെ തോക്ക്​ ചൂണ്ടിയ അക്രമി അറസ്​റ്റിൽ. ഡൽഹി കർവാൾ സ്വദേശി ഷാരൂഖാണ്​(33) അറസ്​റ്റിലായത്​. ഉത്തർപ്രദേശിൽ ഷാംലി ജില്ലയില്‍ നിന്നാണ്​ ഇയാളെ ക്രൈം ബ്രാഞ്ച്​ അറസ്​റ്റു ചെയ്​തത്​.

ഫെബ്രുവരി 24ന്​ നടന്ന കലാപത്തിനിടെ ​ചുവന്ന ടീ ഷർട്ട്​ ധരിച്ചെത്തിയ ഇയാൾ പൊലീസിന്​ വെക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിൽ പ്രചരിച്ചിരുന്നു. പൊലീസിന്​ മുന്നിൽ വെച്ച്​ ഇയാൾ പ്രദേശവാസികൾക്ക്​ നേരെ നിരവധി തവണ വെടിയുതിർത്തു.
സംഘര്‍ഷം നടന്ന സ്ഥലത്ത്​ നിന്നും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ ദീപക് ദഹിയ എന്ന പൊലീസുകാരന്‍ നിരായുധനായി ഷാരൂഖിനെ തടയുന്നതും വ്യക്തമായിരുന്നു.

പൊലീസിനെതിരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നേര​ത്തെ സംശയത്തി​​െൻറ പേരില്‍ ഒരാളെ പിടികൂടിയിരുന്നു. എന്നാല്‍ നിരപരാധിയെന്ന് കണ്ട് വെറുതെവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policecrime branchindia newsDelhi violence
News Summary - Man who pointed gun at police during Delhi violence arrested -India news
Next Story