Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചയാൾക്ക് മൂന്ന് വർഷം തടവ്
text_fieldsbookmark_border
ചാമരാജനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചയാൾക്ക് മൂന്ന് വർഷം തടവ്. എം. രവികുമാർ എന്നയാളാണ് കുറ്റക്കാരൻ.
സംഭവത്തിൽ രവി കുമാറിനെ സഹായിച്ച സുഹൃത്തുക്കളായ കെ.എൻ. ശാസ്ത്രി, രാജേശ്വർ ശാസ്ത്രി എന്നിവർക്ക് ഒരു വർഷം തടവും കോടതി വിധിച്ചു. പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
മൈസൂരുവിൽ നാലു വർഷം പഴക്കമുള്ള കേസിൽ പോക്സോ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. കണ്ടക്ടറായ രവികുമാർ, താൻ ജോലി ചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ പെൺകുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയതെന്ന് ഗുണ്ടൽപേട്ട് പൊലീസ് പറഞ്ഞു.
Next Story

