Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിക്കെതിരെ...

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; യു.പി സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; യു.പി സ്വദേശി അറസ്റ്റിൽ
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര സിങ് എന്നയാളാണ് പൊലീസ് പിടിയിലായത്. ഉജ്ജയിൻ ജില്ലയിലെ നാഗഡ ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. തുടർന്ന് പ്രതിയെ ഇന്ദോർ പൊലീസിന് കൈമാറി.

ഭാരത് ജോഡോ യാത്രക്കായി രാഹുൽ ഗാന്ധി ഇന്ദോറിലെത്തിയാൽ അദ്ദേഹത്തെ ബോംബ് ഉ​പയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. രാഹുലിനെതിരെ ഭീഷണി വന്നതിനെ തുടർന്ന് 200ഓളം സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിക്കുകയും ഹോട്ടലുകൾ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.

യു.പിയിലെ റായ്ബറേലിയിൽ നിന്നുള്ളയാളാണ് പ്രതി. നിരവധി തവണ ഫോൺകോളുകളിലൂടേയും കത്തുകളിലൂടേയും ഇയാൾ പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ​ങ്കെടുത്ത പരിപാടിയിലും പ്രതിയെത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
TAGS:rahul gandhi congress 
News Summary - Man who gave death threat to Rahul Gandhi arrested in Ujjain
Next Story