Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെൽമെറ്റ്​ ഇട്ടില്ല;...

ഹെൽമെറ്റ്​ ഇട്ടില്ല; പ്രിയങ്ക ഗാന്ധിക്കും സ്​കൂട്ടർ ഉടമക്കും പിഴ

text_fields
bookmark_border
ഹെൽമെറ്റ്​ ഇട്ടില്ല; പ്രിയങ്ക ഗാന്ധിക്കും സ്​കൂട്ടർ ഉടമക്കും പിഴ
cancel

ലഖ്​നോ: യു.പിയിൽ അ​ന്യാ​യ​മാ​യി അ​റ​സ്​​റ്റി​ലാ​യ റി​ട്ട. ഐ.​പി.​എ​സ്​ ഓ​ഫി​സ​റു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ക്കാ​നെത്തിയ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്കും അവരെ സ്​കൂട്ടറിലെത്തിച്ച പ്രവർത്തകനും പിഴ ഈടാക്കി ട്രാഫിക്​ പൊലീസ്​. ട്രാഫിക്​ നിയമം ലംഘിച്ച്​ ഹെൽമെറ്റ്​ ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്രചെയ്​തുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഇരുവർക്കും​ പിഴ ചുമത്തിയത്​. 6,300 രൂപ പിഴയായി അടക്കണമെന്നാണ്​ നിർദേശം.

ശനിയാഴ്​ചയാണ്​ പ്രിയങ്ക ഗാന്ധി അറസ്​റ്റിലായ എസ്​.ആർ ദാ​രാ​പു​രി​യുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത്​. ഇവരെ സ്​കൂട്ടറിൽ സ്ഥലത്തെത്തിച്ച കോൺഗ്രസ്​ പ്രവർത്തകൻ ധീരജ്​ ഗുജ്ജാറി​​െൻറ പേരിലാണ്​ ട്രാഫിക്​ പൊലീസ്​ പിഴ അടക്കാനുള്ള നോട്ടീസ്​ അയച്ചിരിക്കുന്നത്​. സ്​കൂട്ടർ യാത്രികനും പിൻസീറ്റ്​ യാത്രക്കാരനും ഹെൽമെറ്റ്​ നിർബന്ധമാണെന്നിരിക്കെ ഇരുവരും നിയമം ലംഘിച്ച്​ യാത്രനടത്തിയെന്ന്​ നോട്ടീസിൽ പറയുന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​െ​ന​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​തി​ന്​ അ​ർ​ബു​ദ​രോ​ഗ​ബാ​ധി​ത​നാ​യ, 76 കാരൻ എസ്​.ആർ ദാ​രാ​പു​രി​യെ ല​ഖ്​​നോ​വി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ജ​യി​ലി​ല​ട​ക്കുകയായിരുന്നു. ഇദ്ദേഹത്തി​​െൻറ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ ല​ഖ്​​നോ​വി​ലെ ലോ​ഹ്യ ക്രോ​സി​ങ്ങി​ൽ​ വെച്ച്​ പൊലീസ്​ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്​തു. തുടർന്ന്​ നടന്നും സ്​കൂട്ടറിൽ സഞ്ചരിച്ചുമാണ്​ പ്രിയങ്ക ദാരാപുരിയുടെ വസതിയിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiindia newsUP policeCAA protestNo Helmets
News Summary - Man Who Drove Priyanka Gandhi On Scooter Fined For No Helmets - India news
Next Story