Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി​ ഭൂമി ത​േൻറത്​;...

ബാബരി​ ഭൂമി ത​േൻറത്​; രാമക്ഷേത്രത്തി​ന്​ സ്വർണം കൊണ്ടുള്ള കല്ല്​ നൽകും -ഹബീബുദ്ദീൻ തുസി

text_fields
bookmark_border
ബാബരി​ ഭൂമി ത​േൻറത്​; രാമക്ഷേത്രത്തി​ന്​ സ്വർണം കൊണ്ടുള്ള കല്ല്​ നൽകും -ഹബീബുദ്ദീൻ തുസി
cancel

ന്യൂഡൽഹി: ബാബരി മസ്​ജിദ്​- രാമക്ഷേത്ര ഭൂമി തനിക്ക്​ അവകാശപ്പെട്ടതാണെന്ന വാദവുമായി അവസാന മുഗൾ രാജാവ്​ ബഹാദൂർ ഷാ സഫറി​​​െൻറ പിൻഗാമിയെന്ന്​ പറയപ്പെടുന്ന ഹബീബുദ്ദീൻ തുസി രംഗത്ത്​. ബാബരി ഭൂമിയുടെ യഥാർഥ അവകാശം മുഗൾ വംശജനായ തനിക്കാണ്​. തർക്കഭൂമി തനിക്ക്​ കൈമാറണം. സുപ്രീംകോടതി തർക്ക ഭൂമി തനിക്ക്​ കൈമാറുകയാണെങ്കിൽ രാമക്ഷേത്രത്തിനാ യി മുഴുവൻ സ്ഥലം കൈമാറും. മസ്​ജിദ്​ നിലനിന്നിരുന്ന സ്ഥലത്ത്​ തന്നെയാണ്​ ക്ഷേത്രമുണ്ടായിരുന്നത്​ എന്നാണ്​ താൻ വിശ്വസിക്കുന്നതെന്നും ഹബീബുദ്ദീൻ പറഞ്ഞു.

മുഗൾ രാജാവ്​ ബാബർ 1529 ലാണ്​ അയോധ്യയിൽ മസ്​ജിദ്​ പണികഴിപ്പിച്ചത്​. അതിനു മുമ്പ്​ അവിടെ ക്ഷേത്രമായിരുന്നു. രാമക്ഷേത്രം വീണ്ടും പണിയു​േമ്പാൾ സ്വർണം കൊണ്ടുള്ള ഒരു കല്ല്​ താൻ സംഭാവന ചെയ്യുമെന്നും ഹബീബുദ്ദീൻ തുസി പറഞ്ഞു.

തർക്കഭൂമി മുഗൾ രാജവംശത്തി​േൻറതെന്ന്​ തെളിയിക്കാനാവ​ശ്യയമായ രേഖകൾ സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്​. അവകാശവാദമുന്നയിച്ചുള്ള ത​​​െൻറ ഹരജിയിൽ വാദം കേൾക്കുമെന്ന്​ സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹബീബുദ്ദീൻ തുസി മൂന്നു തവണ അയോധ്യ സന്ദർശിച്ചിരുന്നു. ക്ഷേത്രം നിലനിന്നിരുന്നുവെന്ന്​ പറയപ്പെടുന്ന സ്ഥലത്ത്​ പ്രാർഥന നടത്തിയ അദ്ദേഹം, രാമക്ഷേത്രം പൊളിച്ചതിൽ ഹിന്ദുക്കളോട്​ മാപ്പ്​ ചോദിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMughal DescendantGold BrickRam Temple Ayodhya
News Summary - Man Who Claims To Be Mughal Descendant Offers Gold Brick For Ram Temple- India news
Next Story