Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയലളിതയുടെ മകനെന്ന്​ അവകാശപ്പെട്ടയാളെ ​അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
ജയലളിതയുടെ മകനെന്ന്​ അവകാശപ്പെട്ടയാളെ ​അറസ്​റ്റ്​ ചെയ്​തു
cancel

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് മദ്രാസ് ഹൈകോടതിയെ സമീപിച്ച ജെ.കൃഷ്ണമൂർത്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് ട്രിച്ചി ബസ് സ്റ്റാൻഡിൽ നിന്നാണ് കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്തത്. 

മാർച്ച് 27ന് കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ വിവിധ സ്ഥലങ്ങളിലേക്ക് മാറി മാറി യാത്ര ചെയ്യുകയായിരുന്നു ഇയാൾ. കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്ത് ഏപ്രിൽ 10നകം കോടതിയിൽ ഹാജരാക്കാനാണ് ജസ്റ്റിസ് മഹാദേവ​െൻറ ഉത്തരവ്. 

ജയലളിതയുടെയും തെലുങ്ക് സിനിമ താരം ശോഭൻ ബാബുവി​െൻറയും മകനെന്ന് അവകാശപ്പെട്ടാണ് കൃഷ്ണമൂർത്തി കോടതി സമീപിച്ചിരിക്കുന്നത്. ഇതിനായി ചില തെളിവുകളും ഇയാൾ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസി​െൻറ വിശദമായ പരിശോധനയിൽ തെളിവുകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man who claimed to be Jayalalithaa’s son arrested
Next Story