Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമും​ൈ​ബയിൽ കുടിയേറ്റ...

മും​ൈ​ബയിൽ കുടിയേറ്റ തൊഴിലാളികളെ സംഘടിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
മും​ൈ​ബയിൽ കുടിയേറ്റ തൊഴിലാളികളെ സംഘടിപ്പിച്ചയാൾ അറസ്​റ്റിൽ
cancel

മുംബൈ: ​സ്വന്തം വീടുകളിലേക്ക്​ തിരിച്ചുപോകണം എന്ന ആവശ്യമുയർത്തി ബാന്ദ്രയിൽ അന്തർ സംസ്ഥാന തൊഴിലാളികളെ സംഘ ടിപ്പിച്ച ആൾ അറസ്​റ്റിൽ. തൊഴിലാളി നേതാവായ വിനയ്​ ദുബെ ആണ്​ അറസ്​റ്റിലായത്​. സമൂഹ മാധ്യമങ്ങളിലൂടെ ‘നമ്മുക്ക് ​ വീട്ടിലേക്ക്​ തിരിച്ചുപോകാം’ എന്ന പ്രചാരണത്തിന്​ തുടക്കമിട്ടത്​ വിനയ്​ ദുബെ ആണെന്ന്​ പൊലീസ്​ ക​െണ്ടത്ത ി. മാഹാരാഷ്​ട്രയിലെ കുടിയേറ്റ തൊഴിലാളികൾക്കായി ഉത്തർ ഭാരതീയ മഹാ പഞ്ചായത്ത്​ എന്ന പേരിൽ ഇയാൾ ഒരു സംഘടന നടത്തിയിരുന്നു.

വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പുകളിലുടെയും മറ്റ്​ സാമൂഹ്യ മാധ്യമങ്ങളിലൂടെയുമുള്ള പ്രചരണത്തെ തുടർന്ന്​ ആയിരക്കണക്കിന് തൊഴിലാളികളാണ്​ കഴിഞ്ഞ ദിവസം വൈകുന്നേരം ബാ​ന്ദ്ര റെയിൽവേ സ്​റ്റേഷന്​ സമീപം തടിച്ചുകൂടിയത്​. മെയ്​ മൂന്ന്​ വരെ ലോക്​ഡൗൺ നീട്ടിയതോടെയാണ്​ ഇവർ നാട്ടിൽ പോകണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്​. പൊലീസെത്തി​ ലാത്തി ചാർജ്​ നടത്തിയാണ്​ ഇവരെ റോഡിൽനിന്ന്​ നീക്കിയത്​.

ഏപ്രിൽ 14 ന്​ ലോക്ക്​ഡൗൺ അവസാനിക്കുമെന്നും അതിനാൽ തൊഴിലാളികൾക്ക്​ സ്വന്തം നാട്ടിലേക്ക്​ മടങ്ങാൻ സർക്കാർ സൗകര്യമൊരുക്കണമെന്നും വിനയ്​ ദുബെ ആവശ്യപ്പെ​ടുന്ന വിഡിയോ ​വാട്ട്​സ്​ ആപ്പിലൂടെ പ്രചരിച്ചിരുന്നു. യു.പി, ബിഹാർ, ഝാർഖണ്ഡ്​, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾ കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നും അ​ല്ലെങ്കിൽ ഏപ്രിൽ 15 മുതൽ തൊഴിലാളികൾ കാൽനടയായി തിരിച്ചുപോകുമെന്ന​ുമാണ്​ ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നത്​.

വിനയ്​ ദുബെ​െയ കൂടാതെ 1000ത്തോളം ​തൊഴിലാളികൾക്കെതിരെയും പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantsMumbai Newsbandraindia newslockdown#Covid19
News Summary - Man Who Allegedly Incited Migrants To Gather In Mumbai's Bandra Arrested -India news
Next Story