കെ.സി.ആറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാൾ കൊല്ലപ്പെട്ട നിലയിൽ
text_fieldsഹൈദരാബാദ്: മുൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാൾ കൊല്ലപ്പെട്ടനിലയിൽ. കാലേശ്വരം പ്രൊജക്ടിന്റെ ഭാഗമായുള്ള മേഡിഗാദ തടയുണയുടെ നിർമാണത്തിൽ കെ.സി.ആർ അഴിമതി നടത്തിയെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകിയിരുന്നു. കോടതി കേസ് പരിഗണിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് കൊലപാതകം ഉണ്ടായിരിക്കുന്നത്.
അതേസമയം, കൊലപാതകത്തിൽ രാഷ്ട്രീയവൈര്യമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭൂമി തർക്കത്തെ തുടർന്നാണ് മുൻ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയ എൻ.രാജലിംഗമൂർത്തി കുത്തേറ്റ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.ബുധനാഴ്ച മോട്ടോർ സൈക്കിളിൽ പോകുന്നതിനിടെ രാത്രി ഏഴരയോടെ ഇയാൾക്ക് കുത്തേൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.സി.ആറിനെതിരെ 2023 ഒക്ടോബറിൽ ഇയാൾ പരാതി നൽകിയിരുന്നു. തടയണ അഴിമതിയിൽ മുൻമുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇയാളുടെ ആവശ്യം. കെ.സി.ആറിന് പുറമേ അനന്തരവനും മുൻ മന്ത്രിയുമായ ടി.ഹരിഷ് റാവുവിനെതിരെയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

